0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 467

എന്താ ചെയ്യാ, ഒന്നും രണ്ടുമല്ല നാല് കോടിയാ കണക്കിൽ കാണാനില്ലാത്തത്, സാർ എന്തേലും ഉടനെ ചെയ്യണം അല്ലേൽ ഞാനും സാറും അക്കൗണ്ടന്റ് ശരത്തും എല്ലാരും തൂങ്ങും, പറഞ്ഞില്ലാന്നു വേണ്ട… സാറിന്റെ ഒറ്റ ധൈര്യത്തിലാ ഞങ്ങളിതിനെല്ലാം കൂട്ട് നിന്നത്…”

രാജേന്ദ്രൻ ഒരു നിമിഷം നിശബ്ദനായി

“മനോജ്‌ പേടിക്കണ്ട… ഞാനൊരു പോംവഴി കാണാം…”

“മ്… ശരി… പിന്നേ അഡ്വക്കേറ്റ് ഭരതന്‍റെ ഓഫീസിൽനിന്നും മെയിൽ ഉണ്ടായിരുന്നു, വൃന്ദ മേഡത്തിന് പ്രോപ്പർട്ടി ഹാൻഡ്ഓവർ ചെയ്യാനുള്ള നടപടിയെടുക്കുന്നു എന്നും പറഞ്ഞ്”

രാജേന്ദ്രൻ ഞെട്ടി

“ശരി മനോജേ… ഞാനേറ്റു…”

അയാൾ ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്ക് ചാരി കണ്ണടച്ചെന്തോ ചിന്തിച്ചുകൊണ്ടിരുന്നു…

പിന്നീട് അഡ്വക്കേറ്റ് വേണുവിനെ വിളിച്ച് കാര്യം പറഞ്ഞു, എന്നിട്ട് വക്കീൽഓഫീസിലേക്ക് ചെല്ലാന്ന് പറഞ്ഞു,

••❀••

“ഇതിപ്പോ വല്യ പ്രശ്നമാണല്ലോ…”

മനോജ്‌ അയച്ചുകൊടുത്ത മെയിൽ നോക്കിക്കൊണ്ട് വക്കീൽ രാജേന്ദ്രനോട് പറഞ്ഞു,

“തന്റെ കുടുംബ ക്ഷേത്രത്തിൽ എന്നാ ഉത്സവം തുടങ്ങുന്നത്…??”

വേണു ചോദിച്ചു

“ഈ വരുന്നയാഴ്ച… എന്താ വക്കീലേ…??”

“അപ്പൊ താനൊരു കാര്യം ചെയ്യ്… ഉത്സവം കഴിയുംവരെ ഒരു നടപടികളും എടുക്കാൻ കഴിയില്ലായെന്ന് തിരിച്ചൊരു മെയിൽ അയക്കാൻ പറ, അതും തനിക്ക് മെയിൽ കാർബൺ കോപ്പി വച്ച്…”

“അപ്പൊ…???”

“അപ്പൊ തല്ക്കാലം ഒരു സാവകാശം കിട്ടും… അതിനിടയിൽ പ്രോപ്പർട്ടി കയ്യിൽ വരേണ്ടയാൾ ഇല്ലാതാവുകയാണെങ്കിൽ അടുത്ത അവകാശിക്ക് പ്രായപൂർത്തിയാകാൻ കുറച്ചു വർഷങ്ങൾ കൂടി വേണ്ടേ… ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലാകുന്നുണ്ടോ…??”

രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…

“അപ്പൊ… വക്കീൽ പറഞ്ഞുവരുന്നത്…???”

“അതുതന്നെ…”

“മ്…”

അയാളുടെ കണ്ണുകൾ ചുവന്നു, മുഖം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ കടുത്തു

••❀••

കുട്ടികളെല്ലാം കളിക്കാനും മറ്റും തറവാടിനടുത്തുള്ള തൊടിന്റെ അരികിലേക്ക് പോകും അവിടെ നിറയെ മരങ്ങളും തൊട്ടടുത്തായി വയലും ഒരിക്കലും വറ്റാത്ത തോടുമുണ്ട്… തൊട്ടടുത്തുള്ള കുന്നിമലയിൽ നിന്നാണ് ആ തോട് ഉത്ഭവിക്കുന്നത് അതുകൊണ്ട് നല്ല തെളിഞ്ഞ തണുത്ത വെള്ളമാണ്,

ആരും കളിക്കാൻ കൂട്ടില്ലെങ്കിലും കണ്ണനും അവരോടൊപ്പം പോയി, കുട്ടികൾ കളിക്കുമ്പോ അവൻ അവിടെയുള്ള വലിയ മരത്തിന്റെ ചുവട്ടിൽ ചാരിയിരുന്ന് മറ്റുള്ള കുട്ടികൾ കളിക്കുന്നത് കണ്ടുകൊണ്ടിരുന്നു, തൊട്ടടുത്തായി കുട്ടൂസൻ കിടന്നിരുന്നു, ഐഡനും റോണും അവനെ വിളിച്ചെങ്കിലും അവനെ കളിക്കാൻ കൂട്ടില്ലെന്നറിവുന്നതുകൊണ്ട്

💬 Comments

View all comments