Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
അവൻ പോയില്ല,
അപ്പോഴാണ് കുഞ്ഞി ഒരു ടെഡ്ഢിയുമായി അവിടേക്ക് വരുന്നത് കണ്ണൻ കണ്ടത്, കണ്ണന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു അവൻ കുഞ്ഞികാണാതെ, മരത്തിന്റെ പിന്നിൽ മറഞ്ഞു നിന്നു അവളെടുത്തെത്തിയതും കണ്ണൻ കുഞ്ഞിയെ നോക്കി ഈണത്തിൽ നീട്ടി വിളിച്ചു
“മ്യാവൂ…. മ്യാവു… കുഞ്ഞിപ്പൂച്ചേ… മ്യാവൂ… ചൊറിയൻ പൂച്ചേ… മ്യാവൂ…”
കുഞ്ഞി ദേഷ്യത്തോടെ ചുറ്റും നോക്കി,
“കുഞ്ഞിപ്പൂച്ചേ…. ചൊറിയൻ പൂച്ചേ… മ്യാവൂ… മ്യാവൂ…”
കണ്ണൻ വീണ്ടും പറഞ്ഞു
“വേണ്ടാട്ടോ ചെക്കാ… ഞാൻ ഏട്ടന്മാരോട് പറയും… സത്യായിട്ടും പറയും… വീട്ടിലും പറയും… നെനക്ക് തല്ലും കിട്ടും…”
അവൾ ചുറ്റും നോക്കി ദേഷ്യത്തോടെ പറഞ്ഞു,
കണ്ണൻ പതിയെ മരത്തിന്റെ മറവിൽ നിന്ന് പുറത്തുവന്ന് അവളെ നോക്കി കളിയാക്കിചിരിച്ചു
അതുകണ്ട് കുഞ്ഞിക്ക് ദേഷ്യം വന്നു, അവൾ അവനരികിലേക്ക് ധൃതിയിൽ നടന്നതും കാല് വഴുതി തോടിലേക്ക് വീണു വീഴ്ചയിൽ അവളുടെ ടെഡി തോട്ടിലൂടെ ഒഴുകിപ്പോയി,
അതുകൂടിക്കണ്ടപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും വന്നു, അപ്പോഴേക്കും അതുകണ്ട് മറ്റുള്ള കുട്ടികൾ അവളുടെ അടുത്തേക്ക് വന്നു, അവളെ കൈപിടിച്ച് കരയ്ക്ക് കയറ്റി... അവളുടെ ദേഹത്തും ഡ്രെസ്സിലും ചെളി പുരണ്ടു
അവൾ ദേഷ്യത്തോടെ കണ്ണനെ നോക്കി അവനടുത്തു ചെന്ന് എല്ലാംകണ്ട് അന്തംവിട്ടു നിൽക്കുന്ന കണ്ണനെ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി… കണ്ണൻ പുറകിലേക്ക് മലർന്നടിച്ചു വീണു,
കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ടാഞ്ഞു കണ്ണൻ അവനെ ഒന്ന് തടവി അപ്പോൾ അവൻ ഒന്നടങ്ങി കണ്ണനെനോക്കി വാലാട്ടി
“ഞാൻ ഞാൻ കാണിച്ചു തരാം…”
കുഞ്ഞി ദേഷ്യത്തോടെ പറഞ്ഞ് കരഞ്ഞുകൊണ്ട് ദേവടത്തിലേക്ക് നടന്നു, അതിനു പിന്നിലായി മറ്റുള്ള കുട്ടികളും,
കണ്ണനും എഴുന്നേറ്റു എല്ലാവർക്കും പിന്നാലെ പേടിയോടെ നടന്നു
കണ്ണൻ ദേവടം ഗേറ്റ് കടന്ന് ചെല്ലുമ്പോൾ എല്ലാവരും ഉമ്മറത്തു അവനെയും കാത്തെന്നപോലെ നിൽക്കുന്നുണ്ടായിരുന്നു, രാജേന്ദ്രൻ ചൂരലുമായി നിൽക്കുന്നത് കണ്ട അവന്റെ നെഞ്ചോന്ന് ആളി, വൃന്ദ നെഞ്ചിൽ കൈവച്ച് ഭയത്തോടെ മാറി നിൽക്കുന്നുണ്ടായിരുന്നു, അവനെക്കണ്ട രാജേന്ദ്രൻ അലറുന്നപോലെ വിളിച്ചു
“കണ്ണാ… ഇവിടെവാടാ…”
കണ്ണൻ ഭയത്തോടെ അയാൾക്കരികിലേക്ക് പതിയെ ചുവടുവച്ചു, വൃന്ദ കണ്ണന്റെ അരികിലേക്ക് നടന്നു,
“എന്തിനാടാ ആ കുഞ്ഞിനെ തോട്ടിൽ തള്ളിയിട്ടത്…”
“അല്ല… ഞാനല്ല… കുഞ്ഞി കാല് വഴുതിവീണതാ…”
കണ്ണൻ പേടിയോടെ
💬 Comments
View all comments