Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
പറഞ്ഞു
അയാൾ അവിടുണ്ടായിരുന്ന കുട്ടികളെ നോക്കി
“നിങ്ങളല്ലേ പറഞ്ഞത് ആ കുട്ടിയെ ഇവൻ തോട്ടിൽ തള്ളിയിട്ടെന്ന്…??”
അയാൾ ദേഷ്യത്തിൽ ചോദിച്ചു
“മ്… ആ കുട്ടിയെ ഇവൻ തള്ളിയിട്ടതാണ്, ഞങ്ങൾ കണ്ടതാ…”
കൂട്ടത്തിൽ ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു
“ശരിയാ… ഞങ്ങൾ കണ്ടതാ…”
ബാക്കിയുള്ളവരും ആ കുട്ടിക്ക് പിന്നാലെ വിളിച്ചു പറഞ്ഞു
അതുകേട്ട കണ്ണന്റെ കണ്ണുകൾ നിറഞ്ഞു, അവൻ ദയനീയമായി എല്ലാവരെയും നോക്കി,
“അല്ല വല്യച്ഛ… ഇവര് നൊണ പറയുന്നതാ… ഞാനല്ല കുഞ്ഞിയെ തള്ളിയിട്ടത്…”
കണ്ണൻ പേടിയോടെ കരഞ്ഞുകൊണ്ട് പറഞ്ഞു
“അല്ല… ഇവൻ തള്ളിയിട്ടതാ ഞങ്ങള് കണ്ടതാ…”
മറ്റുള്ള കുട്ടികൾ വിളിച്ചുപറഞ്ഞു
അതുകേട്ട് രാജേന്ദ്രൻ ദേഷ്യത്തോടെ കണ്ണനെ നോക്കി, കണ്ണൻ ഭീതിയോടെ നിന്നു
“ഛീ… നൊണ പറയുന്നോടാ…”
രാജേന്ദ്രൻ അലറിക്കൊണ്ട് അവന്റെ കയ്യിൽപിടിച്ചു തൂക്കിയെടുത്ത് ചൂരലുകൊണ്ട് അവന്റെ തുടയിൽ ആഞ്ഞടിച്ചു,
കണ്ണൻ നിലവിളിച്ചു കൊണ്ട് ‘ഞാനല്ല… ഞാനല്ല…’ എന്ന് വിളിച്ചു പറഞ്ഞു
അപ്പോഴാണ് കുഞ്ഞിയുടെ നനഞ്ഞ ഡ്രസ്സ് മാറ്റി കുഞ്ഞിയെയും കൊണ്ട് സീതലക്ഷ്മിയും നളിനിയും അവിടേക്ക് വന്നത്…
കണ്ണനെ തല്ലുന്നത് കണ്ട് കുഞ്ഞി പേടിച്ച് സീതലക്ഷ്മിയേ കെട്ടിപ്പിടിച്ചു,
വൃന്ദ പെട്ടെന്നോടി വന്ന് അവനെ തല്ലാതിരിക്കാൻ രാജേന്ദ്രന്റെയും കണ്ണന്റെയും ഇടയിൽ കയറിനിന്നു അയാൾ അവളെ തള്ളി തഴെയിട്ടു, എന്നിട്ട് കണ്ണനെ വീണ്ടും തല്ലി,
പുറത്തുപോയിരുന്ന രുദ്രും ഭൈരവും അപ്പോൾ കാറിൽ അവിടെയെത്തിയിരുന്നു അവർക്കൊന്നും മനസ്സിലാകാതെ നോക്കി
വൃന്ദ നിലത്തുനിന്നും ചാടി എഴുന്നേറ്റ് കണ്ണനടുത്തേക്ക് പോയി അവനെ തന്നിലേക്ക് ചേർത്തു, അടി വൃന്ദയുടെ പുറത്തും കിട്ടി,
ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയ സീതാലക്ഷ്മി കുഞ്ഞിയെ വിട്ട് രാജേന്ദ്രനടുത്തേക്ക് ഓടി അയാളെ ദേഷ്യത്തിൽ പിടിച്ചു തള്ളി, അയാൾ ഒന്ന് വേച്ചുപോയി, അപ്പോഴേക്കും രുദ്രും ഭൈരവും അവിടേക്ക് ഓടി വന്നിരുന്നു..
“നിങ്ങള് എന്താ ഈ കാണിക്കുന്നത്… ഇതൊരു കൊച്ചുകുട്ടിയല്ലേ… അതിനെ ഒരുമാതിരി കാളയെ തല്ലുന്നമാതിരി തല്ലുന്നതെന്തിനാ…?”
സീതാലക്ഷ്മി ദേഷ്യത്തിൽ ചോദിച്ചു
അയാൾ ഒന്നടങ്ങി,, ജയേഷ് അയാളെ പിടിച്ചുകൊണ്ട് പോയി
“രണ്ടെണ്ണം കൂടി കിട്ടണമായിരുന്നു നിഷേധി…”
കൂട്ടത്തിലാരോ പറയുന്നകേട്ട് നളിനി ദേഷ്യത്തോടെ അവിടേക്ക് നോക്കി
സീതലക്ഷ്മി അലിവോടെ കണ്ണനെ നോക്കി, കണ്ണൻ വൃന്ദയെ കെട്ടിപ്പിടിച്ച് എങ്ങലടിക്കുന്നുണ്ടായിരുന്നു
“ഞാനല്ല
💬 Comments
View all comments