Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]
ഉണ്ണിയേച്ചി കുഞ്ഞിയെ തള്ളിയിട്ടത്, കുഞ്ഞി കാലുവഴുതി വീണതാ… കാവിലമ്മയാണെ സത്യം… എന്റെ ഉണ്ണിയേച്ചിയാണെ സത്യം… നമ്മുടെ പപ്പേം അമ്മേമാണേ സത്യം…
എനിക്ക് തല്ലുകിട്ടുന്ന കാണാനാ ഇവരെല്ലാം നൊണ പറയുന്നത്…
എന്നെയാർക്കും ഇഷ്ടല്ല ഉണ്ണിയേച്ചി…
എന്നെയാരും കളിക്കാൻ കൂട്ടില്ല ഉണ്ണിയേച്ചി…
എന്റെ ഉടുപ്പും മറ്റും പഴയതായോണ്ട് ആരുമെന്നേ കളിക്കാൻ കൂട്ടില്ല…
ഞാൻ ചീത്തക്കുട്ടിയാണെന്ന്…
എന്നേക്കൂടി കളിപ്പിച്ചാൽ അവരുടെ അമ്മമാർ അവരെ വഴക്കുപറയോന്ന്…
അവർക്കെല്ലാം പുതിയത് വാങ്ങിക്കൊടുക്കാൻ അച്ഛനും അമ്മയും ഉണ്ട്, നമ്മക്ക് പുതിയ ഉടുപ്പ് വാങ്ങിത്തരാൻ അച്ഛനുമമ്മയും ഇല്ലന്ന് അവരോട് പറ ഉണ്ണിയേച്ചി…
നമ്മൾ ആരുമില്ലാത്തൊരാണെന്ന് പറഞ്ഞുകൊട് ഉണ്ണിയേച്ചി…
എന്നേം കൂടെ കളിപ്പിക്കാൻ പറ ഉണ്ണിയേച്ചി…
ഞാം ചീത്തക്കുട്ടിയല്ലന്ന് പറ ഉണ്ണിയേച്ചി അവരോട്…
ഉണ്ണിയേച്ചിയല്ലേ പറഞ്ഞേ എന്നിക്ക് കളിക്കാൻ കാവിലമ്മ ഒരാളെ കൊണ്ടുരോന്ന് എന്നിട്ടെവിടെ ഉണ്ണിയേച്ചി…?
നമ്മട പപ്പേം അമ്മേം ഉണ്ടായിരുന്നേ നമ്മളെയിങ്ങനെ തല്ലുമായിരുന്നോ…?? പറ ഉണ്ണിയേച്ചി…”
കണ്ണൻ വൃന്ദയെ കെട്ടിപ്പിടിച്ചു പതം പറഞ്ഞു കരഞ്ഞു വൃന്ദ അവനെ മാറോടു ചേർത്തുപിടിച്ച് എങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു.
“നമുക്കാരും വേണ്ട, മോന് ഉണ്ണിയേച്ചിം… ഉണ്ണിയേച്ചിക്ക് മോനും മാത്രം മതി…”
വൃന്ദ എങ്ങലടിച്ചുകൊണ്ട് അവനോട് പറഞ്ഞു
ഇതെല്ലാം കേട്ടുനിന്ന സീതാലക്ഷ്മിയുടെയും നളിനിയുടെയും മിഴികൾ നിറഞ്ഞൊഴുകി,
രുദ്രിന്റെയും ഭൈരവിന്റെയും കണ്ണുകൾ നിറഞ്ഞു
ലത കരഞ്ഞുകൊണ്ട് വന്ന് രണ്ടുപേരെയും പുറകിലേക്ക് കൊണ്ടുപോയി
കുറച്ചുകഴിഞ്ഞ് സീതലക്ഷ്മിയും ഭൈരവും രുദ്രും അവരടുത്തേക്ക് ചെന്നു
അപ്പോഴും കണ്ണൻ തിണ്ണയിരിക്കുന്ന വൃന്ദയുടെ മടിയിൽ കിടന്ന് തേങ്ങുന്നുണ്ടായിരുന്നു
അതുകണ്ട അവർക്ക് വല്ലാതെ വിഷമം തോന്നി
അവരെക്കണ്ട വൃന്ദയും കണ്ണനും പെട്ടെന്നെഴുന്നേറ്റു
“അയ്യേ… കണ്ണനിപ്പോഴും കരയാണോ… ഛേ നാണക്കേട്… നമ്മള് ആമ്പിള്ളേര് കരയാൻ പാടില്ല…”
രുദ്ര് അവനെ എടുത്തുയർത്തിക്കൊണ്ട് പറഞ്ഞു,
“ഞാനല്ല കുഞ്ഞിയെ തള്ളിയിട്ടത്… കുഞ്ഞി കാല് വഴുതി വീണതാ…”
കണ്ണൻ എങ്ങലടിയോടെ പറഞ്ഞു “അത് ഞങ്ങക്കറിയാലോ… ഉണ്ണിയേച്ചീടെ കണ്ണൻ നൊണപറയില്ലെന്ന്…”
രുദ്ര് വൃന്ദയെ നോക്കികൊണ്ട് പറഞ്ഞു
സീതാലക്ഷ്‌മി വൃന്ദയെ അലിവോടെ തലോടി,
“മോൾക്ക് കുഞ്ഞിയോടും ഞങ്ങളോടുമൊക്കെ ദേഷ്യമായിരിക്കും… ഞങ്ങൾക്കറിയാം…”
സീതാലക്ഷ്മി പറഞ്ഞു
“അയ്യോ… സീതാമ്മേ അവര് കുഞ്ഞുങ്ങളല്ലേ… എനിക്കെന്റെ കണ്ണനെപോലെതന്നാ കുഞ്ഞിയും, ഞങ്ങളിത് അപ്പോഴേ മറന്നു…”
സീതയുടെ കൈ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
“സാരോല്ല മോളേ
💬 Comments
View all comments