0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 484

ഞെട്ടിവിറച്ചു അത് നോക്കി നിന്നു

പിന്നീടവൻ മറ്റൊന്നുമാലോചിക്കാതെ വെള്ളത്തിലേക്കെടുത്തുചാടി,

ഒഴുക്കിലൂടെ നീന്തിയതുകൊണ്ട് കണ്ണൻ പെട്ടെന്ന് കുഞ്ഞിക്കരികിലെത്തി വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന കുഞ്ഞിയെ മുടിയിൽ പിടിച്ച് കണ്ണൻ തന്റെ തോളിലേക്കിരുത്തി കുഞ്ഞി ശ്വാസം മുകളിലേക്ക് വലിച്ചു ശക്തിയായി ചുമച്ചു കണ്ണന്റെ തലയിൽ ചുറ്റിപ്പിടിച്ചിരുന്നു,

കണ്ണൻ തിരികെ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കും കുഞ്ഞിയുടെ ഭാരവും കാരണം അവന് അതിനു കഴിയുന്നുണ്ടായിരുന്നില്ല, നിലവെള്ളം ചവിട്ടി നിന്ന് കണ്ണൻ തളർന്നു തുടങ്ങിയിരുന്നു

കരയിൽ നിന്നും കുരച്ചുകൊണ്ടിരുന്ന കുട്ടൂസൻ പെട്ടെന്ന് എങ്ങോട്ടോ ഓടിപ്പോയി

കുട്ടൂസന്റെ കുര കേട്ട് പാറമടയിൽ പണിചെയ്യുന്നവർ തിരിഞ്ഞു നോക്കി,

കുട്ടൂസൻ അവരെത്തന്നെ നോക്കി കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു, വീണ്ടും അവരടുത്തേക്ക് ചെല്ലുകയും കുരക്കുകയും തിരിഞ്ഞോടുകയും ചെയ്യുന്നു,

അവർ അത് മനസ്സിലാകാതെ അവനെ നോക്കി, നാലഞ്ചു പ്രാവശ്യം അതാവർത്തിച്ചപ്പോൾ കൂട്ടത്തിൽ പ്രായമുള്ള ഒരാൾ അവനടുത്തേക്ക് ചെന്നു,

കുട്ടൂസൻ വീണ്ടും കുരച്ചുകൊണ്ട് പിന്തിരിഞ്ഞു ഓടാൻ തുടങ്ങിപ്പോൾ അയാൾക്കെന്തോ ഉൾപ്രേരണ പോലെ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കൂട്ടി അവന് പിന്നാലെ ചെന്നു,

കുട്ടൂസൻ കുളത്തിനടുത്തേക്ക് ഓടി, അവന് പിന്നാലെ ജോലിക്കാരും,

കുട്ടൂസൻ വെള്ളത്തിലേക്ക് നോക്കി കുരച്ചു

പിന്നാലെ വന്നവർ ആ കാഴ്ചകണ്ട് ഞെട്ടി

“അയ്യോ… ഇറങ്ങണ്ട വഴുക്കലാ അങ്ങോട്ടേക്ക് നീന്താൻ എളുപ്പമാ പക്ഷേ തിരികെ പാടായിരിക്കും, നീ പെട്ടെന്ന് പോയി ആ കയറിങ്ങു കൊണ്ടുവാ…”

മുതിർന്നയാൾ കൂടെയുണ്ടായിരുന്ന ആളോട് പറഞ്ഞു, അയാൾ അപ്പൊത്തന്നെ കയറെടുക്കാനായി ഓടി,

അപ്പോഴേക്കും ദേവടത്തൂന്ന് സീതലക്ഷ്മിയും നളിനിയും ബാക്കിയുള്ളവരും അലമുറയിട്ടുകൊണ്ട് അവിടേക്ക് വന്നു

അവിടുത്തെ കാഴ്ചക്കണ്ട സീതാലക്ഷ്മി നിലവിളിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചു മറ്റുള്ളവർ അവളെ തടഞ്ഞു വച്ചു

അപ്പോഴേക്കും വൃന്ദ ഓടിപ്പാഞ്ഞെത്തി

നിലവെള്ളം ചവിട്ടി ക്ഷീണിച്ച കണ്ണനെ കണ്ട് അവൾ ഉച്ചത്തിൽ നിലവിളിച്ചു

“കണ്ണാ… മോനേ…”

അവൾ അലറിവിളിച്ചു,

അപ്പോഴേക്കും കയറുമായി ആളെത്തി

ആ പ്രായമായ ആള് തന്റെ അരയിൽ കയറുകെട്ടി, മറ്റേയറ്റം കരയിൽ നിന്നവർ പിടിച്ചു പതിയെ വെള്ളത്തിലേക്കിറങ്ങി,

പാറയിൽ നല്ല വഴുക്കലുണ്ടായിരുന്നു അയാൾ വേഗത്തിൽ നീന്തി കണ്ണനടുത്തെത്തി അപ്പോഴേക്കും കണ്ണൻ കുഴഞ്ഞുപോയിരുന്നു, അവന്റെ തോളിലൂടെ കാലുകളിട്ട് ക്ഷീണിച്ചവശയായി അവന്റെ തലയിൽ ചുറ്റിപ്പിടിച്ച് അവന്റെ ചുമലിലിരിക്കുന്ന കുഞ്ഞിയെ അപ്പോഴും അവൻ

💬 Comments

View all comments