0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 485

കാലുകളിൽ കൂടി ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു,

കണ്ണനടുത്തെത്തിയ അയാൾ തന്റെ അരയിലെ കയറഴിച്ച് കണ്ണനേം കുഞ്ഞിയേം തന്റെ പിറകിലായി ചേർത്തുകെട്ടി, അപ്പോഴേക്കും അവർ രണ്ടുപേരും തളർന്ന് വീണുപോയിരുന്നു കരയിൽ നിന്നവർ കയറ് പതിയെ വലിച്ചു അവരെ കരക്കെത്തിച്ചു, അപ്പോഴേക്കും ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു രുദ്രും ഭൈരവും അവിടെ പാഞ്ഞെത്തി…

സീതലക്ഷ്മിയും വൃന്ദയും കണ്ണന്റെയും കുഞ്ഞിയുടെയും അടുത്തി അവരെയെടുത്ത് മടിയിൽ കിടത്തി, കണ്ണൻ പതിയെ കണ്ണ് തുറന്ന് വൃന്ദയെ നോക്കി പുഞ്ചിരിച്ചു, എന്നിട്ട് കുഞ്ഞിയെ നോക്കി, കുട്ടൂസൻ അവന്റെ കാലിൽ നക്കിയും മണപ്പിച്ചു വാലാട്ടി നിന്നു,

കുഞ്ഞി ഒരുപാട് വെള്ളം കുടിച്ചിരുന്നു, രുദ്ര് അവളുടെ വയറ്റിലമർത്തി വെള്ളം പുറത്തേക്ക് കളഞ്ഞു പിന്നേ കുഞ്ഞി അവശതയോടെ കണ്ണ് തുറന്നു, കുറേ ചുമച്ചു

“കുഞ്ഞി… മോളേ… ഇപ്പേങ്ങനെയുണ്ട്… മോളേ…. ഏട്ടനെ നോക്കടാ… കുഞ്ഞി…”

രുദ്ര് വെപ്രാളത്തോടെ അവളുടെ കവിളിൽ തട്ടി പറഞ്ഞു

“ഏ… ഏട്ടാ…”

കുഞ്ഞി വിളിച്ചു

രുദ്ര് അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു,

ഭൈരവും സീതലാക്ഷ്മിയും കണ്ണ് നിറച്ചുകൊണ്ടിരുന്നു

“എങ്ങനാ പറ്റിയെ…??”

ആരോ ചോദിക്കുന്നത് കേട്ടു

“അവൻതന്നെ തള്ളിയിട്ടതായിരിക്കും…”

കൂട്ടത്തിൽ ശില്പ പറഞ്ഞു, എല്ലാരും അവളെ നോക്കി, നളിനി രൂക്ഷമായി അവളെ നോക്കി

“അവൾട നാവ് ചവിട്ടിപിഴുതെടുക്കാൻ ആരുമില്ലെടാ അവിടെ… ആ പയ്യനും ആ നായയും ഇല്ലാരുന്നേ കാണാരുന്നു…”

പ്രായമായ ജോലിക്കാരൻ ദേഷ്യത്തോടെ പറഞ്ഞു

ശില്പ ജാള്യതയോടെ നിന്നു

എല്ലാവരും കുഞ്ഞിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി

കണ്ണൻ വല്ലാതെ ക്ഷീണിച്ചിരുന്നു, വൃന്ദ അവനെ ചേർത്തുപിടിച്ച് ദേവടത്തേക്ക് നടന്നു,

വൈകിട്ടായപ്പോഴേക്കും കണ്ണന് ചെറുതായി പനിക്കുന്നുണ്ടായിരുന്നു,

വൃന്ദ അവന് പാരസെറ്റമോൾ കൊടുത്ത് കിടത്തി, പനിക്കാപ്പി ഇട്ടുകൊടുത്ത് അവനെക്കൊണ്ട് കുടുപ്പിച്ചിട്ടാണ് വൃന്ദ കാവിൽ വിളക്ക് വയ്ക്കാൻ പോയത്,

കാവിൽനിന്നും വന്ന് ദേവടത്തും വിളക്ക് വച്ച് തിരിച്ചു വന്നപ്പോ കണ്ണൻ കട്ടിലിൽ മൂടിപ്പുതച്ചു കിടക്കുന്നണ്ടായിരുന്നു വൃന്ദ അവന്റെ നെറ്റിയിലും കഴുത്തിലും കൈവച്ചു നോക്കി, നേരത്തേക്കാളും ചൂട് കുറവുണ്ട്, അവൾ അവനെ ഒന്നുകൂടെ പുതപ്പിച്ചിട്ട് അടുക്കളയിലേക്ക് പോയി…

കുഞ്ഞിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു… വല്ലാതെ പേടിച്ചിരുന്നു, മാത്രമല്ല അവൾക്ക് നല്ല പനിയുണ്ടായിരുന്നു, കൂടാതെ ശരീരത്തിൽ എവിടെയൊക്കെയോ ഇടിച്ചു ചെറിയ മുറിവുകളും നിലിച്ച

💬 Comments

View all comments