0%

Chapter Title : തുളസിദളം 4 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 356

അവളുടെ വെളുത്ത വയറിൽ അവൻ നോക്കിനിൾക്കുന്നത് ലതയും നളിനിയും ശ്രദ്ധിച്ചു,

ലത അവന്റെ കാഴ്ച മറക്കാനെന്നവണ്ണം അവന്റെ മുന്നിൽ കേറി നിന്നു,

അപ്പോഴേക്കും നളിനി അവളെ വിളിച്ചു

“ഉണ്ണി… നീയത് താഴെ വച്ചിട്ട് ഇവർക്ക് കുടിക്കാനെന്തേലും കൊണ്ട് വാ…”

നളിനി പല്ല്കടിച്ചു ശ്രീജേഷിനെ നോക്കി പറഞ്ഞു,

വൃന്ദ അകത്തേക്ക് നടന്നു,

“നളിനി… നീയിവളെ ഒഴുവാക്കിയില്ലേ…? അവസാനം നീ ദുഖിക്കും പറഞ്ഞില്ലന്നുവേണ്ട…”

ദേവകി അകത്തേക്ക് പോകുന്ന വൃന്ദയെ നോക്കി നളിനിയോട് പതിയെ പറഞ്ഞു

“എന്ത് ചെയ്യാനാ ചെറിയമ്മേ… അവളെന്റെ ചോരയായിപ്പോയില്ലേ…എന്റെ മീനാക്ഷീടെ മോള്… അപ്പോങ്ങനെ ഒഴുവാക്കാൻ പറ്റും… ഒഴുവാക്കുന്നത് കാണണം എന്നത്രയ്ക്ക് ആഗ്രഹോംങ്കി ചെറിയമ്മേട ബാങ്ക് ബാലൻസും പേരിലുള്ള സ്വത്തുക്കളും ഈ നിക്കുന്ന മക്കട പേരിലേക്ക് എഴുതികൊടുത്തുനോക്ക്, അതോടെ ചെറിയമ്മേ അവരോഴുവാക്കും…”

അവൾ ദേവകിക്കിട്ട് ഒന്ന് കൊട്ടി,

അത് കേട്ട് ദേവകിയൊന്ന് വിളറിയെങ്കിലും പിന്നൊന്നും പറഞ്ഞില്ല

നളിനിയുടെ മറുപടി ലതക്ക് വല്ലാതിഷ്ടപ്പെട്ടു അവളൊന്ന് പുഞ്ചിരിച്ചു…

ആ മറുപടി കേട്ട് സീതയുടെ ഭർത്താവ് ജയേഷിന് അറിയാതെ ചിരിപൊട്ടിപ്പോയി

അതിന് മറുപടിയായി സീതയുടെ കണ്ണുരുട്ടി നോട്ടം കണ്ട് അയാൾ ചിരി കടിച്ചമർത്തി

“അവളൊന്നൂടിയങ്ങ് ഗ്ലാമർ ആയല്ലോ ശിൽപേച്ചി…”

അകത്തേക്ക് കയറിപോകുന്ന വൃന്ദയെ നോക്കി കാവ്യ പറഞ്ഞു,

“ശരിയാ… പെണ്ണായ എനിക്ക് പോലും അവളെ നോക്കാതിരിക്കാൻ കഴിയുന്നില്ല അപ്പൊ പിന്നെ പറയണോ…”

ശ്രീജേഷിനെ നോക്കി കവിത പറഞ്ഞു.

എല്ലാരും അകത്തേക്ക് കയറി

“ശിൽപേച്ചി…tell me about your dream boy…”

ശ്രേയ ശില്പയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു,

“ഈ നന്ദൻ… ആ പഴയ നന്ദൻ തന്നല്ലേ…?”

കാവ്യ ചോദിച്ചു

“മ്… അതെ…”

ശില്പ അവളോട് പറഞ്ഞു.

“എങ്ങനെയായിരുന്നു നിങ്ങടെ ലവ് സ്റ്റോറി…”

“പറയാം കുറച്ചു കഴിയട്ടെ…”

അപ്പോഴേക്കും എല്ലാർക്കും കുടിക്കാൻ ചായയുമായി വൃന്ദ അവിടേക്ക് വന്നു, എല്ലാരും പുച്ഛത്തോടെ അവളെ നോക്കി,

ട്രെ ടീപോയിൽ വച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി

അവളുടെ പിറകെ നളിനി അടുക്കളിയിലെത്തി

“ഉണ്ണി… നീ കൂടുതലായിട്ട് അവരുടെ മുന്നിലേക്ക് വരണ്ട… അവന്റൊരു നോട്ടോം… അതെങ്ങനാ തന്തേം തള്ളേം കണ്ടല്ലേ മക്കള് പഠിക്കൂ…”

അവസാനവാചകം ഒരത്മാഗതം പോലെ പറഞ്ഞു പുറത്തേക്ക് പോയി

💬 Comments

View all comments