0%

Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 265

പിന്നീടവൾ കിച്ചയുടെ കയ്യിൽ പിടിച്ചു വലിച്ചു, കിച്ചയുടെ സ്വരത്തിൽ ദേഷ്യം കലരുന്നുണ്ടായിരുന്നു

“ആന്റിയോട് എനിക്കൊരു ദേഷ്യവുമില്ല, പക്ഷേ എനിക്ക് ബാക്കിയുള്ളവരോട് കുറച്ചു കാര്യങ്ങൾ ചോദിക്കണം…”

അതും പറഞ്ഞ് കിച്ച റൂമിൽ നിന്നും ഇറങ്ങിപ്പോയി, പിറകെ അവളെ തടയാനെന്നവണ്ണം വൃന്ദയും

കിച്ച നേരേ ചെന്നത് കുഞ്ഞിയുടെ മുറിയിലേക്കായിരുന്നു, അവളെക്കണ്ടതും എല്ലാവരും ചോദ്യഭാവത്തിൽ അവളെ നോക്കി

“എന്താ മോളേ…??”

മാധവൻ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു

അപ്പോഴേക്കും വൃന്ദയും അവിടേക്കോടിപ്പിടിച്ചെത്തി

“ഒന്നൂല്ലങ്കിളെ… ഞാനിവരെ കാണാൻ വന്നതാ… എനിക്ക് ചില കാര്യങ്ങൾ ഇവരോട് ചോദിക്കാനുണ്ടായിരുന്നു…”

രാജേന്ദ്രനെയും ശില്പയെയും നോക്കിക്കൊണ്ട് പറഞ്ഞു

“വേറൊന്നുമല്ല ഇവിടെ ഈ കുഞ്ഞിന്റെ അസുഖം അറിയാൻ വന്നവര് ഇതേപോലെ ഒരണ്ണം അപ്പുറത്തെ മുറീല് കെടക്കുന്നത് അറിഞ്ഞില്ലേന്ന് ചോദിക്കണം എന്ന് തോന്നി…

ഓ… അത് മറന്നുപോയി ഇന്നലെ രാത്രി ഇവള് വന്ന് വിളിച്ചപ്പോ തന്തേം മോളും പറഞ്ഞതാണല്ലോ… അവൻ ചാവുമ്പോ വിളിച്ചാ മതീന്ന്… അത് ഞാനോർത്തില്ല…”

അവളൊരുനിമിഷം നിർത്തിയിട്ടു രാജേന്ദ്രനെ നോക്കി തുടർന്നു,

നിങ്ങക്ക് മനസ്സാക്ഷീന്ന് പറയുന്ന ഒരു സാധനമുണ്ടോ…? ഒന്നുമില്ലേലും ഒരു കുഞ്ഞ് കുട്ടിയല്ലേ അത്… രാത്രി അതിനസുഖമാണെന്ന് പറഞ്ഞ് വിളിക്കുമ്പോ ഒന്ന് ചെന്ന് നോക്കാനെങ്കിലും തോന്നിയോ…”

കിച്ച ദേഷ്യം കൊണ്ട് വിറച്ചു, അവളെ അനുനയിപ്പിക്കാണെന്നാവണം വൃന്ദ പുറകിൽനിന്നും വിളിക്കുന്നുണ്ടായിരുന്നു, കിച്ച അതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല

രാജേന്ദ്രനും ശില്പക്കും വലിയ കുറച്ചിൽ തോന്നി, അപ്പോഴേക്കും നളിനിയും അവിടേക്കെത്തിയിരുന്നു,

“അതെങ്ങനെ… ഇവറ്റകള് ചത്തുകാണാൻ കാത്തിരിക്കുവല്ലേ…

നിങ്ങളോട് എന്ത് തെറ്റാ ഇവര് ചെയ്തത്… ഒരു മാടിനെപ്പോലെ ആ വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നില്ലേ… തന്തേം മോളും ഇവളുടെ കയ്യിലുള്ളതെല്ലാം തട്ടിപ്പറിച്ചില്ലേ ഇനിയെന്താ വേണ്ടേ…”

“ഛീ… വായടക്കടി…”

രാജേന്ദ്രൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു

“താൻ പോടോ…. തന്റെ വിരട്ടലൊക്കെ ഇവളോട് നടക്കും, എന്നോട് വേണ്ട… കൃഷ്ണ ആള് വേറെയാ….

തനിക്കെന്താ സത്യം പറയുമ്പോ കൊള്ളുന്നുണ്ടോ…? ഒന്നും രണ്ടുമല്ല ഇവളുടെ അമ്മേടെ മുപ്പത് പവൻ, ഇവളുടെ മുത്തശ്ശി ഇവൾക്ക് കൊടുത്ത അറുപത് പവൻ… മൊത്തം തൊണ്ണൂറ് പവനാ ഇവളെ പറഞ്ഞ് പറ്റിച്ചു തന്തേം മോളുടെ കൈക്കലാക്കിയത്…”

അതെല്ലാം കേട്ട് ബാക്കിയുള്ളവർ അന്തംവിട്ട് കിച്ച പറയുന്നത് ശ്രദ്ധിച്ചു.

വൃന്ദ

💬 Comments

View all comments