Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
കൂട്ടി പോയാൽ നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കും, അതോണ്ട് അവള് ബസ്സിൽ പോകും, അല്ലെങ്കിൽ ഞാനവളെ കൊണ്ട് വിട്ടോളാം…”
ശില്പ പെട്ടെന്ന് പറഞ്ഞു
നളിനി അവളെയൊന്ന് കൂർപ്പിച്ചു നോക്കി
“എന്തിനാ നീ ബുദ്ധിമുട്ടുന്നെ… മോൻ പോകാൻ നിൽക്കല്ലേ അവൻ വിട്ടോളും…”
നളിനി അതും പറഞ്ഞു വൃന്ദയുടെ അരികിലേക്ക് പോയി അവളുടെ കയ്യിലുണ്ടായിരുന്ന കുറച്ചു പണം വൃന്ദയുടെ കയ്യിൽ വച്ചുകൊടുത്തിട്ട് അവളെ കൈ പിടിച്ച് രുദ്രിനടുത്തേക്ക് നടന്നു
“ഉണ്ണി… നീ മോനോടൊപ്പം ആശുപത്രിയിൽ പൊയ്ക്കോ… വെറുതെ ഇതെല്ലാം തൂക്കി ബസ്സിൽ കയറിയിറങ്ങേണ്ട…”
നളിനി വൃന്ദയോട് പറഞ്ഞു
വൃന്ദ ഒന്നും മിണ്ടാതെ നിന്നു
ശില്പ അവളെ ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കി,
“എന്നാപ്പിന്നെ സമയം കളയണ്ട ഇറങ്ങിക്കോ… കുറച്ചു കഴിഞ്ഞ് ഞങ്ങളങ്ങെത്താം…”
നളിനി അവരോട് പറഞ്ഞു
രുദ്ര് മുന്നോട്ട് നടന്നു പിറകെ വൃന്ദയും, രുദ്രിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വൃന്ദ വാങ്ങി കയ്യിൽ പിടിച്ചു
വൃന്ദ പിറകിലാണ് കയറിയത് രുദ്ര് ഒന്നും മിണ്ടിയില്ല
അവർ കാറിൽ കയറി പോകുന്നത് ദേഷ്യത്തോടെ ശില്പ നോക്കി നിന്നു,
‘ഇല്ലടി… നിന്നെ സന്തോഷിക്കാൻ ഞാൻ വിടില്ല…’
ശില്പ മനസ്സിൽ പറഞ്ഞിട്ട് പല്ല് ഞെരിച്ചു.
••❀••
ഹോസ്പിറ്റലിൽ എത്തുംവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല… വൃന്ദ സീറ്റിൽ ഉറങ്ങുന്ന മാതിരി കണ്ണടച്ചു ചാരിക്കിടന്നു…
ഹോസ്പിറ്റലിൽ എത്തി രുദ്ര് മുന്നിൽ നടന്നു കവറും ബാഗുമായി വൃന്ദ പിന്നാലെയും നടന്നു,
രുദ്ര് അവളുടെ കയ്യിൽ നിന്ന് കവറും ബാഗും വാങ്ങാൻ നോക്കിയെങ്കിലും വൃന്ദ സമ്മതിച്ചില്ല
അവർ റൂമിലേക്ക് വരുമ്പോൾ കണ്ണനടുത്തായി വിശ്വനാഥനും മാധവനും ഇരിക്കുന്നുണ്ടായിരുന്നു, അവർ കണ്ണനോടെന്തോ ചോദിക്കുന്നുണ്ടായിരുന്നു, കിച്ച അല്പം മാറി മേശയിൽ
💬 Comments
View all comments