Chapter Title : തുളസിദളം 5 [ശ്രീക്കുട്ടൻ]
പറഞ്ഞത് കുട്ടിയാ… ഇത് ഇവനെ അറിയാവുന്ന ആരോട് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കില്ല… എന്തുമാത്രം പെൺപിള്ളേര് ഇവന്റെ പിറകെ നടക്കുന്നുണ്ടവന്നറിയോ…”
ഭൈരവ് അവനെനോക്കി പറഞ്ഞു
“ചുമ്മായിരിക്ക് മൈരേ…”
ഒരു ജാള്യതയോടെ രുദ്ര് പതിയെ അവന്റെ ചെവിയിൽ പറഞ്ഞു
വൃന്ദ ചെറിയ ഒരു പുഞ്ചിരിയോടെ അവനെ ഏറുകണ്ണിട്ട് നോക്കി
“അതെന്താ… ചേട്ടന് പെണ്ണുങ്ങളോട് ഇത്ര വിരോധം…??”
കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു
“ഏയ്… വിരോധം കൊണ്ടല്ല… അവനിപ്പോഴും അവന്റെ സ്വപ്നത്തിലെ ചന്ദനത്തിന്റെ മണമുള്ള കഴുത്തിൽ മറുകുള്ള അവന്റെ പെണ്ണിനെ തപ്പി നടക്കുകയാ… മറന്നു… പിന്നേ കൊറേ ചെന്നായകളും… അല്ലേടാ…”
രുദ്ര് എന്തോ പറയാൻ വന്നതും ഇടക്ക്കയറി ഭൈരവ് പറഞ്ഞു
അതുകേട്ട വൃന്ദയ്ക്ക് നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി അവൾ അറിയാതെ തന്റെ നെഞ്ചിൽ കൈവച്ചു
രുദ്ര് അത് ശ്രദ്ധിച്ചു
കിച്ചയും ഞെട്ടലോടെ വൃന്ദയെ നോക്കി
“എന്ന് വച്ചാൽ….??? “
കിച്ച അമ്പരപ്പോടെ ചോദിച്ചു
ഭൈരവ് രുദ്രിന്റെ സ്വപ്നത്തേക്കുറിച്ച് അവരോട് പറഞ്ഞു
അവൻ പറയുന്ന ഓരോ വാക്കും നെഞ്ചിൽകൈവച്ചാണ് വൃന്ദ കേട്ടത്
എല്ലാം പറഞ്ഞു നിർത്തിയതും വൃന്ദയുടെ കണ്ണ് നിറഞ്ഞു, അവളറിയാതെ ഒരു തേങ്ങൽ പുറത്തുവന്നു,
എല്ലാവരും അമ്പരന്ന് അവളെ നോക്കി,
കിച്ച അത്ഭുതത്തോടെ വൃന്ദയുടെ സ്വപ്നത്തേക്കുറിച്ചും അവരോട് പറഞ്ഞു,
ഒരു ഞെട്ടലോടെയാണ് അവർ അതെല്ലാം കേട്ട് നിന്നത്
അവർക്കത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു,
എല്ലാം കേട്ട് കഴിഞ്ഞ രുദ്ര് അവൾകരികിലേക്ക് ചുവടുവച്ചു, എപ്പോഴും അവൾ തല കുനിച്ച് വിതുമ്പി ക്കൊണ്ടിരുന്നു, രുദ്ര് അവളെ നോക്കി പിന്നീട് ഏതോ ഒരു ഉൾപ്രേരണയിൽ അവളെ തന്നിലേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം
💬 Comments
View all comments