0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 933

തുളസിദളം 6

Thulasidalam Part 6 | Author : Sreekkuttan

[ Previous part ] [ www.kambistories.com ]


ഒരു തുടക്കകാരൻ എന്നാ നിലയിൽ നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല... ഈ ഭാഗവും വായിക്കുക, കമെന്റുകളും സ്നേഹവും (❤️) നിറയെ തരിക.... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ...

നല്ല സ്നേഹം❤️?

ശ്രീക്കുട്ടൻ


കാറിൽ കുഞ്ഞി സീതാലക്ഷ്മിയുടെ മടിയിലും കണ്ണൻ വൃന്ദക്കടുത്തുമായിരുന്നു, കണ്ണൻ ഇടക്കിടെ കുഞ്ഞിയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… കുഞ്ഞി അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

ദേവടത്തെത്തി വൃന്ദ കണ്ണനുമായി അവരുടെ മുറിയിലേക്ക് പോയി, കുഞ്ഞിയെ ഭൈരവ് തോളിൽ എടുത്ത് അവളുടെ മുറിയിലേക്കും

കണ്ണനെ കിടത്തി വൃന്ദ പുറത്തേക്കിറങ്ങി അപ്പോൾ സീതലക്ഷ്മി അവിടേക്ക് വന്നു

“ഈ കുടുസ്സുമുറിയിലാണോ നിങ്ങള് കഴിയുന്നത്”

സീതലക്ഷ്മി ചോദിച്ചു,

വൃന്ദ ഒന്നുമിണ്ടാതെ നിന്നു

“ഇവിടെന്താ വേറെ മുറികളൊന്നുമില്ലേ…??”

“അത് സീതാമ്മേ എനിക്കീമുറിയാ സൗകര്യം രാവിലെ വിളക്കുവയ്ക്കാനും അടുക്കളയിൽ കയറാനുമൊക്കെ…”

സീത മുറിയാകമാനം ഒന്ന് നോക്കി

നിറയെ പാത്രങ്ങളും മറ്റും അടുക്കി വച്ചിരിക്കുന്നു, അടുക്കളയിലേക്കുള്ള സാധനങ്ങൾ മറ്റൊരു ഭാഗത്ത്‌,

അതിനിടയിൽ ഒരു ചെറിയ കട്ടിലും ഒരു പഴയ മേശയും അവരുടെ വസ്ത്രങ്ങളെല്ലാം ഭംഗിയായി അടുക്കി മേശയുടെ ഒരു ഭാഗത്ത്‌ വച്ചിട്ടുണ്ട് പുസ്തകങ്ങൾ മറ്റൊരു ഭാഗത്ത്‌, എങ്കിലും ആ മുറി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്,

സീതലക്ഷ്മിക്ക് വിഷമം തോന്നി, അവൾ ഒന്നും മിണ്ടാതെ പുത്തേക്കിറങ്ങിപ്പോയി,

കുറച്ചുകഴിഞ്ഞു സീതലക്ഷ്മി വിളിക്കുമ്പോൾ വൃന്ദ അടുക്കളയിൽ നിൽക്കുകയായിരുന്നു, അവൾ ദൃതിപിടിച്ചോടി ചെന്നു, ചെല്ലുമ്പോൾ അവളുടെ മുറിയിൽ നിൽക്കുന്ന സീതാലക്ഷ്മിയേയും രുദ്രിനെയും ഭൈരവിനെയും

💬 Comments

View all comments