0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 949

അവളുടെ അടുത്തായി വന്നിരിന്നു,

“എന്താ… ക്ഷീണിച്ചോ…?”

അവരുടെ ഇരുപ്പും ഭാവവും കണ്ടിട്ട് രുദ്ര് ചിരിയോടെ ചോദിച്ചു

അതിന് അവർ ഒന്ന് പുഞ്ചിരിച്ചു

കിച്ച ഇടക്കിടക്ക് ഭൈരവിനെ നോക്കുന്നത് രുദ്ര് ശ്രദ്ധിച്ചു

“ഞാൻ തന്നോടൊരു കാര്യം ചോദിക്കട്ടെ…?”

രുദ്ര് കിച്ചയോട് ചോദിച്ചു,

എന്താണെന്ന ഭാവത്തിൽ കിച്ച അവന്റെ മുഖത്തേക്ക് നോക്കി

“ഭൈരവിനെക്കുറിച്ച് എന്താ തന്റെ അഭിപ്രായം…?”

അവൻ ചോദിച്ചു

“അതെന്താ രുദ്രേട്ടാ അങ്ങനെ ചോദിച്ചത്…? എനിക്ക് പുള്ളിയെപ്പറ്റി നല്ല അഭിപ്രായമാ…”

കിച്ച പറഞ്ഞു, വൃന്ദയും അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“അല്ല,,, അവന് തന്നോട് ഒരു താല്പര്യമുണ്ട്, അത് തനിക്കറിയാം എന്നാണ് എന്റെ വിശ്വാസം… പിന്നെ അവനോട് തനിക്കുമൊരു സ്പാർക്കുണ്ടെന്ന് എനിക്ക് തോന്നി…”

അതിന് അവളൊന്നും മിണ്ടാതെ പുഞ്ചിരിച്ചു

“അവനൊരു പാവമാണ്, സ്വന്തക്കാരെന്ന് പറയാൻ ആരുമില്ലാത്ത ഒരുത്തൻ… പക്ഷേ ഞങ്ങളുടെയെല്ലാം ഏറ്റവും പ്രീയപ്പെട്ടവൻ…”

“ആരുമില്ലാവനോ… അപ്പൊ മാധവനങ്കിൾ…?”

കിച്ച അമ്പരപ്പോടെ ചോദിച്ചു, അതേ അമ്പരപ്പ് വൃന്ദയുടെ മുഖത്തുമുണ്ടായിരുന്നു

“മ്… പറയാം… ഞാനെന്റെ ഏട്ടാമത്തെ വയസ്സിലാണ് അവനെ ആദ്യം കാണുന്നത്… സ്കൂളിലേക്ക് പോകുമ്പോൾ ടൗണിൽ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് ഒരു മുഷിഞ്ഞ കാവിമുണ്ടിൽ പൊതിഞ്ഞ് തോളിലൂടെ തൂക്കിയിട്ടിരിക്കുന്ന അവന്റെ രണ്ടുവയസ്സുകാരി കുഞ്ഞനുജത്തിയുമായി പോസ്റ്ററുകളും പാട്ട് പുസ്തകങ്ങളും മറ്റും വിൽക്കാൻ ഓടി നടക്കുന്ന എന്റെ ഭൈരവിനെ… ആകെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളുമണിഞ്ഞു വെട്ടാതെ ചെമ്പിച്ച മുടിയുമായി ദയനീയമായ നോട്ടത്തോടെ ഓരോ വാഹനങ്ങൾക്ക് നേരെയും പ്രതീക്ഷയോടെ ഓരോന്നും വിൽക്കാൻ നിൽക്കുന്ന അവനെ…

പിന്നീടും അവനെക്കണ്ടു, പറ്റുന്ന ജോലികളെല്ലാം ചെയ്യുന്ന അവനെ… അപ്പോഴേ എനിക്ക് അവന്റെ മുഖം മനസ്സിൽ മായാതെ കിടന്നു… ഓരോ ദിവസവും ടൗണിലെത്തുമ്പോ

💬 Comments

View all comments