0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 948

പുഞ്ചിരിയോടെ മറുപടി പറഞ്ഞു

അവരെ മൈൻഡ് ചെയ്യാതെ ചിരിച്ചുകളിച്ചു സംസാരിക്കുന്ന രുദ്രിനെയും കിച്ചയെയും കണ്ട ഭൈരവിനും വൃന്ദക്കും കുശുമ്പ് കുത്തി, അവരുടെ മുഖഭാവം കണ്ടിട്ട് രുദ്രും കിച്ചയും പൊട്ടിവന്ന ചിരി കടിച്ചമർത്തി…

അവിടെനിന്ന് അവർ പോയത് മാളിലേക്കായിരുന്നു, കണ്ണനും കുഞ്ഞിയും കൈ കോർത്തുപിടിച്ചു മുന്നിൽ നടന്നു, കണ്ണനും വൃന്ദയും അവിടെയെല്ലാം കൗതുകത്തോടെ നോക്കി നടന്നു,

കിച്ചയ്ക്കൊപ്പം നടക്കുന്ന വൃന്ദ കൗതുകത്തോടും അത്ഭുതത്തോടും ഓരോന്ന് നോക്കി നടക്കുന്നത് ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര് നോക്കികൊണ്ട് അവരുടെ പിന്നാലെ നടന്നു,

ഭൈരവ് കിട്ടുന്ന ചാൻസിലെല്ലാം കിച്ചയോടൊട്ടാൻ നോക്കി അവരോടൊപ്പം നടന്നു, കിച്ചയാണെങ്കിൽ അവനെ മൈൻഡ് ചെയ്യാത്തപോലെ നടക്കുന്നു, അതുകണ്ട് രുദ്ര് അവനെ കളിയാക്കി ചിരിക്കുന്നുമുണ്ട്,

ഇടയ്ക്ക് വൃന്ദ രുദ്രിനെ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നോക്കുന്നുണ്ട്, പക്ഷേ അവളുടെ നോട്ടമെത്തിയാൽ രുദ്ര് നോട്ടം മാറ്റും, അതുകണ്ടിട്ട് വൃന്ദയ്ക്ക് ചെറുതായി സങ്കടം വരുന്നുണ്ടായിരുന്നു,

അവർ വസ്ത്രങ്ങളെടുക്കാനായി മാളിലെത്തന്നെ വലിയ ബ്രാൻഡഡ് ആയിട്ടുള്ള ഒരു ടെസ്റ്റൈൽസിലാണ് കയറിയത്,

സീത എല്ലാവരെയും കൂട്ടി ലേഡീസ് സെക്ഷനിലേക്കാണ് ആദ്യം പോയത്, വൃന്ദയ്ക്ക് ചേരുന്ന ഡ്രെസ്സുകൾ തിരഞ്ഞെടുക്കാനായി കിച്ചയും സീതയും അവിടുണ്ടായിരുന്ന തുണികളെല്ലാം വാരി വലിച്ചിട്ടിട്ടും അവർക്കൊരു തൃപ്തി വരാതെ നിന്നു, അപ്പോഴേക്കും വിശ്വനാഥനും മാധവനും പുറത്തേക്ക് പോയി,

കുറെ നേരം അവിടെ നിന്ന് പോസ്റ്റ്‌ ആയപ്പോ രുദ്ര് പതിയെ അവിടുണ്ടായിരുന്ന ഒരു സോഫയിൽ ഇരുന്നു, ഭൈരവ് കണ്ണനോടും കുഞ്ഞിയോടും എന്തെക്കെയോ പറഞ്ഞുകൊണ്ട് മാറി നിൽക്കുന്നുണ്ട്,

കുറച്ചു കഴിഞ്ഞ് ഡ്രെസ്സൊക്കെ എടുത്തതിനു ശേഷം സീത വേറെന്തോ വാങ്ങാൻ പോയപ്പോ കിച്ച രുദ്രിനടുത്തായി സോഫയിൽ വന്നിരുന്നു, അവനെനോക്കി ചിരിച്ചു, തൊട്ടുപിന്നാലെ വൃന്ദയും

💬 Comments

View all comments