0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 947

ഞാനങ്ങോട്ടു ചോദിച്ചത്…? ഇന്ന് രാവിലെ മുതൽ ആ പാവം കൊച്ച് നിന്റെ മുഖത്തുനോക്കി ചിരിക്കുന്നു… എന്നിട്ടവൻ മോന്തേം കേറ്റിപിടിച്ചു നടക്കുന്നു…”

അത് കേട്ട് രുദ്ര് ഒന്ന് ചിരിച്ചു

“നീയെന്താ കിണിക്കുന്നേ…?”

“അയ്യോ… നമ്മള് പാവം… ഇനിയെങ്ങാനും ഞാൻ അവളെ നോക്കി ചിരിച്ചാൽ ദേവടത്തെ കൊച്ചുതമ്പുരാട്ടിക്ക് ഉവ്വാവ് വന്നാലോ…”

രുദ്ര് പരിഹാസത്തോടെ പറഞ്ഞു

“ഡാ… പുല്ലേ… കൂടുതൽ വെയിറ്റ് ഇടല്ലേ… ആ കൊച്ചിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞോണ്ട്… നീ കളിക്കല്ലേ…”

“എന്ത് കാര്യങ്ങൾ…? അവളല്ലേ എന്നെ കളിപ്പിക്കുന്നെ… അവൾക്ക് എന്നോടുള്ള സ്നേഹം അവളോളിപ്പിച്ചു വച്ചിരിക്കുകയല്ലേ…? ഞാനവളോട് കെഞ്ചിപ്പറഞ്ഞതല്ലേ…? അവള് കേട്ടോ…? അവൾക്ക് വക്കാലത്തു പറയാൻ നീയൊണ്ട്… എനിക്കോ…?”

രുദ്ര് ചോദിച്ചു

“എടാ… പാവല്ലേടാ അവള്…?”

“എനിക്ക് പറയാനുള്ളത് ഞാനവളോട് പറഞ്ഞു, അതിനുള്ള മറുപടിയും അവള് തന്നു, ഇനിയതിനൊരു മാറ്റം വരുമ്പോ അവളെന്നോട് വന്ന് പറയട്ടെ…”

പറഞ്ഞുകൊണ്ട് മൊബൈലിലേക്ക് മുഖം പൂഴ്ത്തി,

ഭൈരവ് ഒരു ദീർഘനിശ്വാസം വിട്ട് എഴുന്നേറ്റു

കുറച്ചുകഴിഞ്ഞ് വൃന്ദയും കിച്ചയും കുഞ്ഞിയും കണ്ണനും കൂടി പുറത്തേക്ക് വന്നു,

വൃന്ദയെ നോക്കി നിൽക്കുന്ന രുദ്രിനെക്കണ്ടു വൃന്ദ ഒന്നുകൂടി അവനെനോക്കി പുഞ്ചിരിച്ചു, രുദ്ര് പെട്ടന്ന് മുഖം മാറ്റി, അത് കണ്ട വൃന്ദയുടെ മുഖം വാടി, ഭൈരവ് അവനെ കലിപ്പിച്ചു നോക്കി

“ഹലോ…”

ഭൈരവ് കിച്ചയെ നോക്കി നൂറ് വാൾട് പുഞ്ചിരിയോടെ പറഞ്ഞു, അതിനവൾ അവന് ചുണ്ട് കോട്ടി ഒരു പുഞ്ചിരി കൊടുത്തു,

“ഹലോ രുദ്രേട്ടാ… സുഖമാണോ…?”

കിച്ച രുദ്രിനോട് ചോദിച്ചു

“സുഖം…”

രുദ്ര് പുഞ്ചിരിയോടെ അവളോട് പറഞ്ഞു

‘അപ്പൊ ചിരിക്കാനൊക്കെ അറിയാം…’

വൃന്ദ ആത്മഗതിച്ചു,

പിന്നീട് കിച്ച എന്തൊക്കെയോ ചോദിച്ചതിന് രുദ്ര്

💬 Comments

View all comments