0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 956

“ചേട്ടന് രാവിലെ മുതൽ വയറിന് സുഖമില്ല, ലൂസ് മോഷൻ… ഇപ്പൊത്തന്നെ അഞ്ചാറു പ്രാവശ്യമായി… അയ്യേ… ബ്വാ…”

കിച്ച മുഖം ചുളിച്ച്, മൂക്ക് പൊത്തി അവിടുണ്ടായിരുന്ന പെൺകുട്ടികളെ നോക്കി പറഞ്ഞു, അതുകേട്ട പെൺകുട്ടികളുടെ മുഖം ചുളിഞ്ഞു,

“അപ്പൊ ശരി ചേട്ടാ, ഞങ്ങൾ പൊയ്ക്കോട്ടേ…??”

അവർ സ്കൂട്ടാവാൻ നോക്കി,

“അയ്യേ… എനിക്കൊരു കൊഴപ്പമില്ല… ഇവൾ ചുമ്മാ പറയുന്നതാ…”

ഭൈരവ് അവരോട് പറഞ്ഞിട്ട് കലിപ്പിച്ചു കിച്ചയെ നോക്കി

“ചുമ്മാതൊന്നുമല്ല… ലൂസ്മോഷൻ കാരണം നേരത്തെ വയറും പൊത്തി നടന്നതാരാ…?”

കിച്ച വീണ്ടും പറഞ്ഞു

“നിന്റച്ഛനാടി ലൂസ്മോഷൻ…”

ഭൈരവ് കിച്ചയെ കലിപ്പോടെ പറഞ്ഞു

“ഓഹോ… എന്റച്ഛനെവിളിച്ചല്ലേ… ഇനി ഒരു നിമിഷം ഞാൻ നിങ്ങളോടൊപ്പം ജീവിക്കില്ല… നമ്മുടെ അഞ്ചു മക്കളെയും കൊണ്ട് ഞാനിന്ന് എന്റെ വീട്ടിപോകും… നിങ്ങൾ ബാത്‌റൂമിൽ പോയി പോയി അവിടിരുന്ന് ചാവും നോക്കിക്കോ…”

അതും പറഞ്ഞ് ചാടിത്തുള്ളി പോയി,

‘ഇത്രക്ക് ചീപ്പാണോ ആര്ടിസ്റ് ബേബി…’ എന്ന ഭാവത്തിൽ അവൾ പോയ വഴിയേ നോക്കി നിന്നു

‘ഹോ… എന്തൊരാശ്വാസം…’

കിച്ച ആത്മഗതിച്ചുകൊണ്ട് പതിയെ നടന്നു, പെട്ടെന്ന് ആരോ അവളുടെ കയ്യിൽ പിടിച്ച് അടുത്തുള്ള ട്രയൽ റൂമിൽ കയറ്റിയിരുന്നു, അവൾ ഞെട്ടി നോക്കി, ഭൈരവ് അവളെ നോക്കി കലിപ്പിൽ മീശ ചുരുട്ടുന്നുണ്ടായിരുന്നു,

അവൻ പതിയെ അവളോടടുത്തു,

“നിന്നെ നോക്കി നടക്കുകയായിരുന്നു, നീയെന്താ പറഞ്ഞേ… നീയെന്റെ ഭാര്യയാണെന്നോ…? ശരി… അപ്പൊ ഭർത്താവിന് ഭാര്യയെ ഒന്ന് സ്നേഹിക്കലോ…?”

അവൾക്ക് ഇരു വശത്തും കൈകൾ ഊന്നിക്കൊണ്ട് ഒരു വഷളൻ ചിരി മുഖത്ത് വരുത്തി പറഞ്ഞു, കിച്ച അവനെത്തന്നെ കൂസലില്ലാതെ നോക്കി കൈ കെട്ടി നിന്നു, അത് കണ്ട് അവൻ ഒന്ന്

💬 Comments

View all comments