0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 936

മണം…”

അവൻ തന്റെ മൂക്ക് അവളുടെ കയ്യിൽ ചേർത്തുകൊണ്ട് ചോദിച്ചു,

അതുകേട്ട് ഭൈരവ് ഉറക്കെ ചിരിച്ചുപോയി, വൃന്ദയ്ക്കും ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞുപോയി

“അറിയോ… എന്റെ ഉണ്ണിയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി… കഴിച്ചാൽ നാവ് വിഴുങ്ങിപ്പോകും അത്രയ്ക്ക് രുചിയാ…

എന്ത് ഭംഗിയാണെന്നോ എന്റെ പെണ്ണിനേക്കാണാൻ, ഇങ്ങറ്റം വരെ പനങ്കോല പോലെ കറുത്ത മുടിയും നല്ല വലിയ ഉണ്ടക്കണ്ണും… ആ കണ്ണിൽ നിറയേ എന്നോടുള്ള പ്രണയം നിറച്ചു വച്ചൊരു നോട്ടമുണ്ട് ഹോ… അവളുടെ ആ മൂക്കുത്തിക്ക് പോലും ഭംഗി തോന്നുന്നത് അതവളുടെതായതുകൊണ്ടാ… എന്റെ ഇത്രേള്ളൂ പൊക്കം പെണ്ണിന്…

ഭൂമിയിലെ സകല സൗന്ദര്യവും നൽകി ആണ് അവളെ സൃഷ്ടിച്ചത്…ശരിക്കും കാവിലമ്മയെപോലെ ഐശ്വര്യവും കുഞ്ഞു കുട്ടികളെ പോലെ നിഷ്കളങ്കതയും നിറഞ്ഞ പെണ്ണ്. എന്റെ ഉള്ളിൽ തെളിഞ്ഞു കത്തുന്ന ദീപം പോലൊരു പെണ്ണ്…”

അവൻ ഉത്സാഹത്തോടെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു, വൃന്ദ കണ്ണിമ വെട്ടാതെ അവന്റെ നീലക്കണ്ണുകളിൽ നോക്കിയിരുന്നു,

“ഇനീപ്പോ ഇതൊന്നും കാവിലമ്മ അവളോട് പറയാൻ നിക്കണ്ട കേട്ടോ… കാരണം എന്നെയവൾക്ക് ഇഷ്ട്ടല്ല…”

അവൻ നിരാശയോടെ പറഞ്ഞുനിർത്തി

“ഹാ… പഷ്ട്ട്…”

ഭൈരവ് ആത്മഗതിച്ചു

വൃന്ദ കണ്ണ് നിറച്ചു വിടർന്ന കണ്ണുകളോടെ അവന്റെ നീലക്കണ്ണുകളിൽ ഉറ്റുനോക്കിയിരുന്നു, അവൻ പറയുന്നതെല്ലാം അവളുടെ ഹൃദയം നിറയുന്നതായിരുന്നു, അറിയാതെ അവളുടെ കൈകൾ അവന്റെ കയ്യിൽ മുറുകി,

“എന്റെ ജീവനും ജീവിതവുമെല്ലാം അവളാണ്… അവളെ നേരിട്ട് കാണും മുന്നേ ഇഷ്ടപ്പെട്ടതാ ഞാൻ, ഒരുപാടലഞ്ഞു അവളെത്തേടി, എന്റെ സ്വപ്നത്തിൽമാത്രം കണ്ടിട്ടുള്ള എന്റെ പെണ്ണിനെത്തേടി… ആദ്യം വെറും തമാശയായി തോന്നി… പിന്നെ ഞാൻപോലുമറിയാതെ എന്റെ ഹൃദയത്തിൽ എവിടേയോ കയറിക്കൂടി അവൾ… എന്റെ ശ്വാസം പോലും അവളായി…

💬 Comments

View all comments