0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 286

എല്ലാം പ്രശ്നങ്ങൾക്കും തുണയായി അയാളുണ്ടാകും… നീ ധൈര്യമായിരിക്ക് എല്ലാം നല്ലതുപോലെ നടക്കും… ഞാനിപ്പോഴും പറയുന്നു… ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണ്, ആ വഴി നടക്കാതെ തിരിഞ്ഞു നടന്നാൽ ചിലപ്പോ, പിന്നീടൊരിക്കലും ആ വഴി പോകാൻ കഴിയില്ല… നീയാലോചിക്ക് എന്നിട്ട് നല്ലൊരു തീരുമാനത്തിലെത്ത്…”

വൃന്ദയ്ക്കൊന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല…

അന്നും കണ്ണീരിന്റെ കൂട്ടോടെ അവൾ എപ്പോഴോ ഉറങ്ങി

‘വൃന്ദ കണ്ണടച്ചുകൊണ്ട് ആ യുവാവിന്റെ നെഞ്ചിൽ ചേർന്ന് നിന്നു, അവന്റെ ദേഹത്തെ തന്റെ പ്രീയപ്പെട്ട ഗന്ധം അവളറിഞ്ഞു… താനിപ്പോൾ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് അവളറിഞ്ഞു… പതിയെ അവൾ മുഖമുയർത്തി ആ യുവാവിന്റെ മുഖത്തേക്ക് നോക്കി… നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന, അവളെയെന്നും മോഹിപ്പിച്ച ആ നീലക്കണ്ണുകൾ…, ഒരു നിമിഷം അവൾക്കായ് ചന്ദ്രൻ കൂടുതൽ പ്രകാശിച്ചു, ആ മുഖം… അവളെന്നും കാണാൻ കൊതിച്ച മുഖം… അവൾ കണ്ടു, ‘രുദ്ര്’… അവളൊരു എങ്ങലടിയോടെ അവന്റെ മുഖത്ത് അവളുടെ കൈകൾ കൊണ്ട് പരതി, പിന്നീട് പെരുവിരലിൽ ഉയർന്നു ആ മുഖത്താകമാനം ഉമ്മകൾ കൊണ്ട് നിറച്ചു… പിന്നീടാവളൊരു തളർച്ചയോടെ ഊർന്ന് താഴേക്ക് വീണു…

ഒരു വലിയ മുല്ലപ്പന്തൽ ആ പന്തലിന്റെ നടുക്കുള്ള മണ്ഡപത്തിൽ തിളങ്ങുന്ന നീലക്കണ്ണുകളുമായി സുന്ദരനായ ഒരു യുവാവ് ഇരിക്കുന്നു, താലമേന്തിയ പെൺകുട്ടികൾക്ക് പിന്നിലായി സർവ്വഭരണഭൂക്ഷിതയായി സുന്ദരിയായ ഒരു പെൺകുട്ടി മുഖം നിറയേ സന്തോഷത്തോടെ മണ്ഡപത്തിലേക്കടുക്കുന്നു, അവളെക്കണ്ട ആ യുവാവ് പ്രണയത്തോടെ അവളെ നോക്കി ചിരിച്ചു, അത് കണ്ട് അവളുടെ മുഖം നാണം കൊണ്ട് ചുവന്നു, ആരോ ഒരാൾ അവളുടെ കൈപിടിച്ച് ആ മണ്ഡപത്തിൽ ആ യുവാവിനടുത്തായി ഇരുത്തി, മുന്നിലെ നിലവിളക്കിലെ തിരി ഒന്നുകൂടി ശോഭയോടെ തെളിഞ്ഞു, ആ വെളിച്ചത്തിൽ ആ പെൺകുട്ടിയുടെ മുഖം തളിഞ്ഞു കണ്ടു, താൻ… താൻ തന്നെയല്ലേ അത്… അപ്പോഴും ആ യുവാവിന്റെ മുഖം വ്യക്തമല്ല… താലികെട്ടിന് സമയമായപ്പോൾ ആ യുവാവ് അവളുടെ കഴുത്തിലേക്ക് താലികെട്ടി, ആ നിമിഷം അവൾ അറിഞ്ഞു രുദ്രിന്റെ പെർഫ്യൂമിന്റെ സുഖകരമായ ഗന്ധം, അവൾ തലയുയർത്തി നോക്കി, രുദ്ര് അവളെത്തന്നെ നോക്കി പ്രണയത്തോടെ പുഞ്ചിരിച്ചു…’

വൃന്ദ ഞെട്ടി ഉറക്കംവിട്ടഴുന്നേറ്റു,

കുറച്ചുനേരം ആ സ്വപ്നത്തിൽ അലിഞ്ഞു നിന്നു,

പിന്നീട് മനസ്സിൽ ഒരു

💬 Comments

View all comments