0%

Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 348

മാറി അവന്റെ ചുണ്ടുകൾ അവളുടെ കൈകൊണ്ട് തടഞ്ഞു, പിന്നീട് അവന്റെ നെറ്റിയിൽ പതിയെ മുത്തി,

“വേണ്ട… ഒന്നും പറയണ്ട… കുഞ്ഞീടേട്ടന് ഒരു കാര്യറിയോ… എന്നിൽ എല്ലാ അവകാശവും ഉള്ള ആള് തന്നെയാ എന്നെ തൊട്ടത്… അങ്ങനെ തന്നെയാ ഞാൻ വിശ്വസിക്കുന്നത്… മാത്രോല്ല ഞാനും അപ്പൊ അതാഗ്രഹിച്ചു…”

അവൾ അവസാന വാചകം അല്പം നാണത്തോടെ പറഞ്ഞു

അതുകേട്ട രുദ്രിന്റെ മുഖം തെളിഞ്ഞു

“എന്നാലും…”

രുദ്ര് വീണ്ടും പറഞ്ഞു

“ഒരെന്നാലുമില്ല… പൊയ്ക്കോ പോയി കിടന്നുറങ്ങിക്കോ, ഞാനും പോവാ… അല്ലെങ്കി… എന്നെ ഒന്നവിടംവരെ ആക്കോ…?”

അവൾ ചോദിച്ചു, അതിനവൻ പുഞ്ചിരിച്ചുകൊണ്ടെഴുന്നേറ്റു, എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി, അവന്റെ കൈ പിടിച്ച് അവൾ എഴുന്നേറ്റു, അവനെ ചേർന്ന് പുറത്തേക്ക് പോയി,

വൃന്ദയെ മുറിയിലാക്കി അവനും പോയിക്കിടന്നു, കഴിഞ്ഞുപോയ നിമിഷങ്ങളിലെ ഓർമകളെ താലോലിച്ചുകൊണ്ട് ആ തറവാട്ടിൽ രണ്ടുപേർ പതിയെ ഉറക്കത്തിലേക്ക് വീണു.

••❀••

ശില്പയ്ക്ക് വിശ്വനാഥനും കുടുംബവും വൃന്ദയ്ക്ക് നൽകുന്ന സ്വാതന്ത്ര്യം അത്രയ്ക്ക് രസിക്കുന്നില്ലായിരുന്നു, ഓരോരോ കാര്യങ്ങൾ പറഞ്ഞ് അവരോട് ഒട്ടാൻ നോക്കിയെങ്കിലും വൃന്ദയോട് കാണിക്കുന്ന സ്നേഹം ശില്പയോട് അവർ കാണിക്കുന്നില്ലെന്ന് അവൾക്ക് തോന്നി, അത് വൃന്ദയോടുള്ള അവളുടെ ദേഷ്യം ഇരട്ടിയാക്കി, പഴയപോലെ അവളെ ദ്രോഹിക്കാൻ ശില്പയ്ക്ക് പറ്റുന്നുണ്ടായില്ല, എല്ലാ ദേഷ്യവും ഉള്ളിലടക്കി അവൾ ഒരവസരത്തിനായി കാത്തിരുന്നു,

ഇപ്പൊ ശില്പയ്ക്ക് നന്ദനോട് വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല, അവൻ വിളിക്കുമ്പോൾ ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ട് എന്തേലും മുട്ടാപ്പോക്ക് പറഞ്ഞ് കാൾ കട്ട്‌ ചെയ്യും, രുദ്രിനെ എങ്ങനെയെങ്കിലും വശത്താക്കാനുള്ള വഴി അവളാന്വേഷിച്ചു നടന്നു,

രാവിലേ ജോഗിങ് കഴിഞ്ഞ് രുദ്ര് മുറിയിലേക്ക് പോകുന്നത് കണ്ട ശില്പ ആ മുറിയിലേക്ക് കയറി, രുദ്രിനെ ആ മുറിയിലെങ്ങും കാണാൻ കഴിഞ്ഞില്ല, ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ട് അവൻ കുളിക്കുകയാണെന്ന് അവളുറപ്പിച്ചു, അവളാ മുറിയിൽ മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു, കൂട്ടത്തിൽ അവൻ ജോഗിങ്ങിന് പോയി വന്നപ്പോൾ ഇട്ടിരുന്ന റ്റി ഷർട്ട്‌ കട്ടിലിൽ കിടക്കുന്നത് അവൾ കണ്ടു, അവൾ ആ കട്ടിലിൽ ഇരുന്ന് ആ റ്റി ഷർട്ട്‌ കയ്യിലെടുത്തു പിന്നീട് അത് ഒരു വല്ലാത്ത ഭാവത്തോടെ തന്റെ മുഖത്തേക്കടുപ്പിച്ചു, അവന്റെ വിയർപ്പിന്റെ

💬 Comments

View all comments