0%

Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 352

ഗന്ധം അവൾ മുകളിലേക്ക് വലിച്ചു, അവൾ ഒരു നിർവൃത്തിയില്ലെന്നവണ്ണം കണ്ണടച്ച് ചുണ്ട് കടിച്ച് ആ റ്റി ഷർട്ട്‌ നെഞ്ചോട്ടുടുപ്പിച്ചു, പെട്ടെന്ന് എന്തോ വീണ് പൊട്ടുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നോക്കുമ്പോൾ വൃന്ദ അവളെ വല്ലാത്ത ഭാവത്തോടെ ഉടുനോക്കി നിൽക്കുന്നുണ്ട്, അവളുടെ കയ്യിലുണ്ടായിരുന്ന ചായക്കപ്പ് താഴെ വീണ് പൊട്ടിക്കിടപ്പുണ്ട്, ആദ്യമൊന്ന് പതറിയെങ്കിലും ശില്പ മുഖത്ത് സാദാരണ ഭാവം വരുത്തി

“നീയെന്താടി ഇവിടെ…?”

അവൾ വൃന്ദയോട് ദേഷ്യത്തോടെ ചോദിച്ചു,

“ഞാൻ… ഞാൻ… ചായ… കു… കുഞ്ഞീടേട്ടന്…”

വൃന്ദ പരിഭ്രമത്തോടെ പറഞ്ഞു,

“നശൂലം പിടിച്ചവൾ… എല്ലാം തറയിലിട്ട് പൊട്ടിച്ചിട്ട്… പോയി വേറെ കൊണ്ടു വാ… എന്നിട്ട് ഇവിടെയെല്ലാം ക്ലീൻ ചെയ്യ്…”

ശില്പ ആജ്ഞാപിച്ചു,

വൃന്ദ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി, വൃന്ദ പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളിൽ ദേഷ്യം പുകയുന്നുണ്ടായിരുന്നു, രുദ്രിന്റെ മുറിയിൽ വച്ച് കണ്ടത് അവൾക്ക് അടങ്ങാത്ത ദേഷ്യമുണ്ടാക്കി, അടുക്കളയിൽ ചെന്ന വൃന്ദ പെട്ടെന്ന്തന്നെ ഗ്രീൻ ടീ ഉണ്ടാക്കാൻ സോസ്പാനിൽ വെള്ളം അടുപ്പിൽ വച്ചു, വീർപ്പിച്ച മുഖവുമായി നിൽക്കുന്ന വൃന്ദയെ ലത ആശ്ചര്യത്തോടെ നോക്കി, അവളുടെ ആ ഭാവം ലത ആദ്യമായി കാണുകയായിരുന്നു, അപ്പോഴാണ് ഉറക്കമുണർന്ന് കണ്ണനും കൂടെ വാലുപോലെ കുഞ്ഞിയും അടുക്കളയിലേക്ക് വന്നത്, കുഞ്ഞിയുടെ അഴിഞ്ഞുകിടക്കുന്ന മുടി വൃന്ദ ഒരക്ഷരം പോലും മിണ്ടാതെ കുഞ്ഞിയുടെ കയ്യിലിരുന്ന ഹെയർ ബൺ വച്ച് കെട്ടിക്കൊടുത്തു,

“ഉണ്ണിയേച്ചി എനിക്ക് ചായ…”

കണ്ണൻ വൃന്ദയോട് ചോദിച്ചു, അവൾ വീർപ്പിച്ച മുഖത്തോടെത്തന്നെ ചായ എടുത്ത് അവന് മുന്നിൽ വച്ചു, അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന കണ്ണനെ കണ്ട് അവൾ കണ്ണ് കൂർപ്പിച്ചു

“എന്താടാ നോക്കുന്നെ…??”

അവൾ കലിപ്പോടെ ചോദിച്ചു

“മ്.. ചും…”

അവൻ ചുമൽ കൂച്ചി

പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അടുക്കള സ്ലാബിൽ ചാരി ആലോചിച്ച് നിൽക്കുന്ന വൃന്ദയെ നോക്കി

“ദേ… ഉണ്ണിയേച്ചി വെള്ളം തിളച്ചു…”

കുഞ്ഞി വിളിച്ചുപറഞ്ഞത് കേട്ട് എന്തോ ആലോചനയോടെ ആ വെള്ളംഎടുത്ത് അരി ഊറ്റുന്നതുപോലെ കിച്ചൺ സിങ്കിലേക്ക് ഒഴിച്ചു, അത് കണ്ട് ലത അന്തംവിട്ട് അവളെ നോക്കി

“ഈ കുട്ടിക്കെന്താ… എന്താ ഈ കാണിക്കുന്നേ…?”

ലത അമ്പരപ്പോടെ ചോദിച്ചു

അപ്പോഴാണ് താൻ ചെയ്യുന്നത്

💬 Comments

View all comments