Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]
വൃന്ദയ്ക്ക് ബോധ്യം വന്നത്, അവൾ ചമ്മലോടെ അവരെ നോക്കി വീണ്ടും വെള്ളം തിളപ്പിച്ച് ഗ്രീൻ ടീ റെഡിയാക്കി രുദ്രിന്റെ മുറിയിലേക്ക് ചെന്നു, ചെല്ലുമ്പോൾ ശില്പ രുദ്രിന്റെ ബെഡിൽ ചാരി ഇരുന്ന് അവളുടെ ഫോണിൽ കുത്തുന്നുണ്ട്, രുദ്ര് കുളിച്ചിറങ്ങിയിട്ടില്ല, ചായയുമായി വന്ന വൃന്ദയേക്കണ്ട ശില്പ പതിയെ എഴുന്നേറ്റു,
“മ്… ആ ചായയിങ്ങ് തന്നിട്ട് ഇവിടെ ക്ലീൻ ചെയ്യ്….”
അവൾ ആജ്ഞാപിച്ചു,
വൃന്ദ ഒന്ന് മടിച്ചെങ്കിലും ആ കപ്പ് അവളുടെ കയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് പോയി മോപ്പ് കൊണ്ട് വന്ന് അവിടെ ക്‌ളീൻ ചെയ്യാൻ തുടങ്ങുമ്പോൾ രുദ്ര് കുളിച്ചിട്ട് ഇറങ്ങി വന്നു, ഒരു ത്രീ ഫോർത്ത് മാത്രമാണ് വേഷം, അവന്റെ ദേഹത്ത് ഇപ്പോഴും വെള്ളം പറ്റിയിരുന്നു, റൂമിൽ ശില്പയേക്കണ്ട് രുദ്ര് ഒന്ന് പകച്ചു,
“എന്താ… ശില്പ…?”
അവൻ അവളോട് ചോദിച്ചു
അവനെത്തന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി നിന്ന ശില്പ ഒന്ന് ഞെട്ടി,
“അത്… രുദ്രേട്ടന് ചായ… ചായ തരാൻ…”
അവൾ പറഞ്ഞൊപ്പിച്ചു
രുദ്ര് ചിരിച്ചുകൊണ്ട് ചായ വാങ്ങി,
“രുദ്രേട്ടൻ എന്താ കുളിച്ചിട്ട് തല തുടച്ചില്ലേ… തല മുഴുവൻ നനഞ്ഞിരിക്കുന്നു…?”
ശില്പ അധികാരത്തോടെ അവനോട് ചേർന്ന് നിന്ന് അവന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു, രുദ്രിന് അസ്വസ്ഥത തോന്നി അവൻ കബ്ബോർഡിൽ നിന്ന് ഒരു റ്റി ഷർട്ട് എടുത്ത് ധരിച്ചു, അവൻ കൂടുതലൊന്നും പറഞ്ഞില്ല,
ശിൽപയുടെ അവനോട് ചേർന്നുള്ള നിൽപ്പും സംസാരവും വൃന്ദയ്ക്ക് തീരെ ഇഷ്ടപെടുന്നില്ലായിരുന്നു, അവളുടെ മുഖം വീർത്തു, അവൾ ഒന്ന് ചുമച്ചു, അപ്പോഴാണ് രുദ്ര് വൃന്ദയെ കാണുന്നത്, അവന്റെ മുഖം ഒന്ന് തിളങ്ങി എന്നാൽ അടുത്ത നിമിഷം ആ മുഖമൊന്ന് കുറുകി, അവൻ കലിപ്പോടെ അവളെ നോക്കി, അവന്റെ നോട്ടം കണ്ട് വൃന്ദ ഒന്ന് ഞെട്ടി
“നീയെന്താ ഇവിടെ ചെയ്യുന്നേ…?”
അവൻ ഗൗരവത്തിൽ ചോദിച്ചു,
“ഞാ… ഞാൻ വൃത്തിയാക്കാൻ…”
അവന്റെ മുഖം കണ്ട് അവൾ പേടിയോടെ പറഞ്ഞു,
“അതിന് നീയാരാ ഇവിടുത്തെ വേലക്കാരിയോ…?”
അവൻ ശബ്ദമുയർത്തി
വൃന്ദ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു
“വൃന്ദ… തന്നോടാണ് ചോദിച്ചത്…?”
രുദ്ര് ശബ്ദമുയർത്തി
അതുകേട്ട് വൃന്ദ ഒന്ന് ഞെട്ടി
“അല്ല…”
അവൾ പതിയെ
💬 Comments
View all comments