Chapter Title : തുളസിദളം 7 [ശ്രീക്കുട്ടൻ]
അവനെ ചേർന്നിരുന്നുകൊണ്ട് പറഞ്ഞു
“നമുക്ക് ഇനീം വരാന്നേ… ഇപ്പൊ പോകാം…”
രുദ്ര് പറഞ്ഞു
“എനിക്ക് പോകാൻ തോന്നുന്നില്ല…”
അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു
“അത് കുഴപ്പൊല്ല… ഇനി ഇതുപോലെ കാണുന്നവരെ എന്നെ ഓർമ്മിക്കാൻ ഞാനൊരു സമ്മാനം തന്നാൽ പോരേ…?”
അവൻ കുസൃതിയോടെ ചോദിച്ചു
“എന്ത് സമ്മാനം…?”
അവൾ പിടഞ്ഞുമാറി നെറ്റി ചുളുക്കി അവനെ നോക്കികൊണ്ട് ചോദിച്ചു
“അത് തരുമ്പോ അറിയാലോ…”
അവൻ വല്ലാത്ത ഭാവത്തിൽ ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു,
കാര്യം മനസ്സിലായ അവൾ വെപ്രാളത്തോടെ എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ മടിയിലേക്കിട്ടു, അവൾ കുതറി മാറാൻ നോക്കിയെങ്കിലും അവൻ അവളെ ചേർത്തുപിടിച്ചു…
“ദേ… വേണ്ടാട്ടോ… ഞാനിപ്പോ നിലവിളിക്കും…”
അവൾ നാണത്തോടെ പറഞ്ഞു
രുദ്ര് പുഞ്ചിരിച്ചുകൊണ്ട് പതിയെ തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ തൊട്ട് വേണ്ട എന്ന് തലയാട്ടി, അപ്പോഴേക്കും വൃന്ദ ഒന്നടങ്ങി അവന്റെ നീലക്കണ്ണുകളിലേക്ക് നോക്കി പിന്നീട് അതിൽ കുരുങ്ങി ഇരുന്നു,
രുദ്ര് അവളുടെ മുഖത്തേക്ക് ചെറു പുഞ്ചിരിയോടെ നോക്കി,
‘ഭംഗിയുള്ള വലിയ കണ്ണുകൾ, നിലവിൽ അവ തിളങ്ങുന്നുണ്ട്, നല്ല ആകൃതിയൊത്ത മൂക്ക് ആ മൂക്കിൻതുമ്പ് എപ്പോഴും ചെറിയ ചുവപ്പാണ്, ചുവന്ന എണ്ണമയം തോന്നിക്കുന്ന ഒരു പാട് പോലുമില്ലാത്ത തുടുത്ത കവിളുകൾ, ആകൃതിയൊത്ത പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ, അവൾ ചുണ്ടുകൾ തമ്മിലമർത്തുമ്പോൾ അവ ചുവന്ന് വരും, കാതിൽ കിടക്കുന്ന പുതിയ ജിമിക്കി അവളുടെ കാതുകൾക്ക് വല്ലാത്തൊരു ഭംഗി കൊടുത്തു, നല്ല നീണ്ട വെളുത്ത കഴുത്തിൽ നീലഞരമ്പുകൾ തെളിഞ്ഞു കാണാം, വിടർത്തിയിട്ട സമൃദ്ധമായ മുടിയിൽ നിന്നും കാച്ചെണ്ണയുടെ സുഗന്ധം ചുറ്റും വ്യാപിക്കുന്നു, രുദ്രിന്
💬 Comments
View all comments