തുളസിദളം 8 [ശ്രീക്കുട്ടൻ]

📝 Ongoing

👁 266825 views ❤ 708 likes 💬 156 comments

തുളസിദളം 8 Thulasidalam Part 8 | Author : Sreekkuttan [ Previous part ] [ www.kambistories.com ]

കുറച്ച് പേർസണൽ ഇഷ്യൂ കാരണമാണ് താമസിച്ചുപോയത്... എല്ലാവരും ക്ഷമിക്കണം... അടുത്ത ഭാഗം ഇതുപോലെ താമസിക്കാതെ തരാം....

ലൈക്കും❤️ കമന്റും മറക്കരുതേ

അന്ന് രാത്രി തന്നെ രുദ്രും ഭൈരവും വൃന്ദയെ പഠിക്കാൻ വിടുന്ന കാര്യം തറവാട്ടിലുള്ളവരോട് പറഞ്ഞു, ആരുടെയും മുഖമത്ര തെളിഞ്ഞില്ല, പക്ഷേ വിശ്വനാഥനോട് എതിർത്തു പറയാൻ പറ്റാത്തത്കൊണ്ട് ആരും മിണ്ടിയില്ല, പിന്നീട് സീതലക്ഷ്മിയോട് ഒളിഞ്ഞും തെളിഞ്ഞും ഓരോരുത്തർ വൃന്ദയെപ്പറ്റി ഓരോന്ന് പറഞ്ഞു,

“സീതേ… വെറുതെ ആ പെണ്ണിന്റെ കാര്യത്തിൽ ഇടപെടരുത്… കുടുംബം മുടിക്കുമെന്ന് ജാതകത്തിൽ തന്നെയുണ്ട്… അതാ ഞങ്ങളാരും അവളോട് ഇടപെടാത്തത്… ഈ ജാതക ദോഷമൊന്നും നിസാര കാര്യമല്ല… സൂക്ഷിച്ചാൽ ദുഖിക്കേണ്ട…”

ഒരാൾ പറഞ്ഞു

സീതലക്ഷ്മി പുഞ്ചിരിച്ചതെയുള്ളൂ,

പിറ്റേന്ന് വൃന്ദയെ കമ്പ്യൂട്ടർ ക്ലാസ്സിൽ ആക്കി, കിച്ചയ്ക്ക് സ്റ്റഡി ലീവ് ആയതിനാൽ അവളും വൃന്ദയുടെ കൂടെ കൂടി, വൃന്ദയുടെയും രുദ്രിന്റെയും പ്രണയം കിച്ചയ്ക്കും ഭൈരവിനും ഒരു ഞെട്ടൽ തന്നെയായിരുന്നു ഒരാളുടെയും മുഖത്ത് പോലും നോക്കാതെ നടന്നിരുന്ന വൃന്ദയിപ്പോ രുദ്രിനോടൊട്ടി കുറുമ്പുകളും കാണിച്ച് നടക്കുന്നത് കിച്ചയ്ക്ക് അത്ഭുതം തന്നെയായിരുന്നു, അതുപോലെ എപ്പോഴും ഗൗരവവും മുഖത്ത് വാരിത്തേച്ചു താടിയും വളർത്തി നടന്നിരുന്ന രുദ്ര്, താടി ട്രിമ് ചെയ്ത് വൃന്ദയുട

📚 Chapters

1 published

Related Stories

💬 Comments

View all comments