Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
രാജേന്ദ്രന്റെ രോമത്തിൽ തൊടില്ല, പൂച്ചയുടെ ജന്മമാ എന്റേത്… വീണാലും നാലുകാലിലെ വീഴു…”
രാജേന്ദ്രൻ പുച്ഛത്തോടെ പറഞ്ഞു
“ഏത് തുടക്കത്തിനും ഒരവസാനമില്ലേ രാജേന്ദ്രാ… നിന്റവസാനം തുടങ്ങിക്കഴിഞ്ഞു, ഒന്നും രണ്ടുമല്ല ഈ കുടുംബത്തിലെ നാല് മരണങ്ങൾക്കാ നീ ഉത്തരം പറയേണ്ടത്, കൂടാതെ സാമ്പത്തിക തട്ടിപ്പുകളും, എല്ലാത്തിന്റേം അന്വേഷണം തീരാറായിട്ടുണ്ട്, നീയറിഞ്ഞുകാണില്ല ഇങ്ങനൊരു അന്വേഷണം നടക്കുന്നത്… നീ വലിയ പിടിപാടുള്ള ആളല്ലേ…? അതുകൊണ്ട് എല്ലാം രഹസ്യമായിരുന്നു…”
രാജേന്ദ്രനിൽ ഒരു നടുക്കമുണ്ടായി, അത് കണ്ട് ശ്രീകുമാർ ഒന്ന് പുച്ഛിച്ചു ചിരിച്ചു,
“ആ… ശ്രീകുമാർ, വാടോ, എന്താ അവിടെത്തന്നെ നിൽക്കുന്നത്, അകത്തേക്ക് വാ എല്ലാരും…”
വിശ്വനാഥൻ അവിടേക്ക് വന്നുകൊണ്ട് പറഞ്ഞു, എല്ലാവരുടെയും ശ്രദ്ധ വിശ്വനാഥന് നേർക്കായി, ശ്രീകുമാറും മറ്റുള്ളവരും വിശ്വനാഥനെ നോക്കി ചിരിച്ചു
“അളിയനറിയില്ലേ ശ്രീകുമാറിനെ…?”
വിശ്വനാഥൻ രാജേന്ദ്രനോട് ചോദിച്ചു,
അറിയാം എന്ന് ചുണ്ടിലൊരു ചിരി വരുത്തിക്കൊണ്ട് തലയാട്ടി,
വിശ്വനാഥൻ അവരെയും കൂട്ടി ഉള്ളിലേക്ക് നടന്നു
രാജേന്ദ്രന്റെ മനസ്സിൽ ഒരു വല്ലാത്ത പരിഭ്രമം ഉരുണ്ടുകൂടിയിരുന്നു,
••❀••
രാജേന്ദ്രൻ ടെൻഷനോടെ മുറിയിലേക്ക് വന്ന് എന്തോ ആലോചിച്ച് ഉലാത്തി, ഷെൽഫ് തുറന്ന് ഒരു മദ്യക്കുപ്പിയെടുത്ത് മദ്യം വായിലേക്കൊഴിച്ചു, തൊണ്ട പൊള്ളുന്ന എരിവോടെ മദ്യം ആമാശയത്തിലേക്കോഴുകി, അപ്പോഴാണ് ശില്പ അവിടേക്ക് വന്നത്, വന്നപാടെ അസ്വസ്ഥതയോടെ അവൾ കട്ടിലിൽ കയറി ഇരുന്നു,
“അച്ഛനെന്താ ഒരു ടെൻഷൻ പോലെ…??”
ശില്പ അയാളോട് ചോദിച്ചു
“ഏയ്… ഒന്നൂല്ല മോളെ…”
“അല്ല… എന്തോ ഉണ്ട്…”
അവൾ പിന്നെയും ചോദിച്ചു
“അത്… എന്റെയുള്ളിൽ തിരികെടാതെ കിടക്കുന്ന ഒരു ബോംബ്, ആരുമറിയാത്ത ഒരെണ്ണം… ഞാനത് ചാരം കൊണ്ട് മൂടിയിട്ടിരുന്നു… അതിപ്പോ ആരെക്കെയോ ചികഞ്ഞെടുത്തോ എന്നൊരു തോന്നൽ…”
അയാൾ ആവലാതി മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു
ശില്പ അയാളെ നോക്കി നിന്നു
“എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ടായിരുന്നു”
ശില്പ പറഞ്ഞു
അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി
അവൾ നടന്നതെല്ലാം അയാളോട് പറഞ്ഞു, അയാൾ ഒരു നിമിഷം ആലോചിച്ചു, അയാളുടെ കണ്ണുകൾ കുറുകി
“ഓഹോ… അപ്പൊ അങ്ങനൊരു കഥ നടക്കുന്നുണ്ടല്ലേ… ഇനി ഒന്നും വച്ചു താമസിപ്പിക്കരുത്, എല്ലാം അവസാനിപ്പിക്കാൻ സമയമായി…”
അയാൾ കുടിലത കണ്ണിൽ നിറച്ചുകൊണ്ട് പറഞ്ഞു
ശില്പയും ഗൂഢമായി ചിരിച്ചു
💬 Comments
View all comments