Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
നോക്കി പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഒന്ന് വിറച്ച് കണ്ണുകളടച്ചു നിന്നു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ അവൾ പതിയെ കണ്ണുകൾ തുറന്നു, അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഭൈരവിനെയാണ് കണ്ടത്,
“എന്തേലും പ്രതീക്ഷിച്ചോ…?”
കുസൃതി നിറച്ച പുഞ്ചിരിയുമായി അവൻ ചോദിച്ചു
ഒന്ന് ചമ്മിയെങ്കിലും പെട്ടെന്ന് മുഖഭാവം നേരെയാക്കി അവൾ നിന്നു,
“എന്ത് പ്രതീക്ഷിക്കാൻ…?? പിന്നേ… എന്റനുവാദമില്ലാതെ എന്നെ തൊട്ടാ അപ്പൊ അറിയാം…”
അവൾ ഗമയോടെ പറഞ്ഞു
“അത് എനിക്ക് മനസ്സിലായി…”
അവൻ പതിയെ പറഞ്ഞു
“മാറങ്ങോട്ട്…”
കിച്ച അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി
അത് കണ്ട് ഭൈരവ് ചിരിച്ചുപോയി
••❀••
ഇന്ന് മുതൽ തറവാട്ടിലെ ഊട്ടുപുരയിലാണ് ഭക്ഷണം വിളമ്പുന്നത്,
ആദ്യം ബ്രാഹ്മണർക്കും പിന്നീട് തറവാട്ടിലെ ആണുങ്ങൾക്കും അതിഥികൾക്കും, അതിനു ശേഷം സ്ത്രീകൾക്കും അങ്ങനെയാണ് ഭക്ഷണം വിളമ്പുന്നത്, നാട്ടുകാർക്കും ജോലിക്കാർക്കും, തറവാട്ട് പറമ്പിലിട്ട നീളൻ പന്തലിനുള്ളിലും…
ഉത്സവം കഴിയും വരെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാകും, ഭക്ഷണം തയ്യാറാക്കാൻ പാലക്കാട്ടു നിന്നും തൃശ്ശൂർ നിന്നും പാചകക്കാർ എത്തിയിരുന്നു, അതുകൊണ്ട് വൃന്ദയ്ക്ക് വലിയ തിരക്കൊന്നുമില്ലായിരുന്നു, മാത്രമല്ല എന്തെങ്കിലും ജോലി ചെയ്യുന്നത് കണ്ടാൽ സീതയും രുദ്രും ഭൈരവുമൊക്കെ വഴക്ക് പറയും, എങ്കിലും വൃന്ദ അടുക്കളയിലും മറ്റുമായി ഓടി നടന്നു,
ഉച്ചയ്ക്ക് ഊട്ടുപുരയിൽ ഭക്ഷണം വിളമ്പി, ബ്രാഹ്മണർ കഴിച്ച് കഴിഞ്ഞതിനു ശേഷം, തറവാട്ടിലെ ആണുങ്ങൾക്ക് ഇലയിട്ടു, അതിന്റെ കൂട്ടത്തിൽ കുട്ടികളെയും ഇരുത്തി, കുഞ്ഞി കണ്ണനെ കഴിക്കാൻ വിളിച്ചപ്പോൾ, താൻ ആക്കൂട്ടത്തിലിരുന്നാൽ ആർക്കും ഇഷ്ടമാവില്ലായെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഇരിക്കാൻ കൂട്ടക്കാതെ നിന്നു, പിന്നീട് കുഞ്ഞി പിണങ്ങുമെന്നായപ്പോൾ അവൻ മനസ്സില്ല മനസ്സോടെ അവളുടെ അടുത്തിരുന്നു,
ഉപ്പേരിയും മറ്റും വിളമ്പിയപ്പോൾ കുഞ്ഞി അതിൽ നിന്നും ഓരോന്നെടുടുത്ത് കണ്ണന്റെ വായിൽ വച്ചുകൊടുക്കുന്നുണ്ട് കണ്ണനും അവന്റെ ഇലയിൽ നിന്നും കുഞ്ഞിക്കും കൊടുക്കുന്നുണ്ട്, അപ്പോഴേക്കും എല്ലാവരും ഇരുന്നിരുന്നു, ഊട്ടുപുര ഏകദേശം നിറഞ്ഞു, അപ്പോഴേക്കും ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു… അപ്പോഴാണ് രാജേന്ദ്രനും മഹിയും സുരേഷും അവിടേക്ക് വന്നത്, രാജേന്ദ്രൻ അത്യാവശ്യം മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ ചുവന്നു കിടന്നു,
“അളിയനെന്താ വൈകിയത്…?”
വിശ്വനാഥൻ ചോദിച്ചു
💬 Comments
View all comments