Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
നോക്കി നിൽക്കുകയായിരുന്നു, രണ്ട് കരങ്ങൾ അവനെ പതിയെ പിറകിൽനിന്നും പുണർന്നു, ഒരു മൃദുലത അവന്റെ പുറത്ത് അമർന്നു, ഒന്ന് ഞെട്ടിയെങ്കിലും അവൻ പതിയെ പുഞ്ചിരിച്ചുകൊണ്ട് ആ കൈകളിൽ പിടിച്ച് തിരിഞ്ഞ് ആ കൈകളുടെ ഉടമയെ തന്റെ നെഞ്ചോട് ചേർത്തു, പെട്ടെന്നാണ് അവൻ ആളിനെ തിരിച്ചറിഞ്ഞത്,
“ശില്പ…”
അവനൊന്ന് ഞെട്ടി അവളെ പിന്നിലേക്ക് തള്ളി, അവൾ മലർന്ന് തറയിലേക്ക് വീണു
“നീയെന്താടി പുല്ലേ ഇവിടെ…?”
അവൻ ദേഷ്യത്തോടെ ചോദിച്ചു
ശില്പ പതിയെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു
“അതെന്ത് ചോദ്യമാ രുദ്രേട്ടാ… എന്നായാലും നീയെന്റേതല്ലേ… അപ്പൊ എനിക്ക് ഇവിടേക്ക് വരാം… രുദ്രേട്ടനെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം… അങ്ങനെ പലതും ചെയ്യാം…”
അവൾ അവനടുത്ത് വന്ന് അവന്റെ നെഞ്ചിലേക്ക് കൈ വച്ചുകൊണ്ട് വല്ലാത്ത ചിരിയോടെ പറഞ്ഞു,
രുദ്ര് പെട്ടെന്ന് അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു…
“നീയെന്താടി പുല്ലേ കളിക്കുന്നോ… നീയിനി ഏഴ് ജന്മം എടുത്താലും രുദ്രിന്റെയുള്ളിൽ നിനക്കൊരു സ്ഥാനം ഉണ്ടാവില്ല…”
ശിൽപയുടെ കണ്ണുകൾ തുറിച്ചു വന്നു, രുദ്ര് അവന്റെ കൈകൾ അയച്ചു, ശില്പ തറയിലേക്കിരുന്ന് കഴുത്ത് തിരുമി ചുമച്ചു, പിന്നീടവൾ പതിയെ എഴുന്നേറ്റു, പിന്നേ അവനെ നോക്കി പുഞ്ചിരിച്ചു
“രുദ്രേട്ടാ… നിങ്ങൾ എന്നെ തൊടുന്ന ഒരോ നിമിഷവും ഞാൻ എന്ത് മാത്രം എൻജോയ് ചെയ്യുന്നുണ്ടെന്നറിയോ, അതിപ്പോ കൊല്ലാനായാലും തഴുകാനായാലും, നിങ്ങളെന്നെ അവഗണിക്കുന്ന ഓരോ നിമിഷവും എനിക്ക് അവളോട് പക കൂടുകയാണ്, എന്ന് വച്ചാൽ ആ ഓരോ നിമിഷവും അവൾ മരണത്തോട് അടുക്കയുകയാണ്…”
അവൾ പറഞ്ഞു തീർന്നതും അവളുടെ കവിളിൽ അവന്റെ കൈ ശക്തിയായി പതിച്ചു, ഒരു നിമിഷം അവൾ തലയൊന്ന് കുടഞ്ഞു,
💬 Comments
View all comments