0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 1.5K

കണ്ടാ… ന്റെ കാവിലമ്മേ…”

അവൾ അവനോട് പറഞ്ഞുകൊണ്ട് അവനടുത്തായി വന്നിരുന്നു

“ആരും കാണില്ലന്നേ… നമ്മുടെ കല്യാണത്തിന് മുന്നേ ഇതെല്ലാം ഒരു രസോല്ലേ…? കല്യാണം കഴിഞ്ഞാ പറഞ്ഞു ചിരിക്കാനുള്ള കുഞ്ഞ് കുഞ്ഞ് സംഭവങ്ങൾ…”

അവൻ അവളെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു, അവളൊന്നും മിണ്ടാതെ അവനെ ചേർന്നിരുന്നു, കുറച്ച് സമയം അവൾ നിശബ്ദയായി, അത് ശ്രദ്ധിച്ച രുദ്ര് പതിയെ അവളുടെ മുഖത്തേക്ക് നോക്കി

“എന്താ എന്റുണ്ണിക്കുട്ടന് ഒരു ടെൻഷൻ…?”

“മ്ച്ചും…”

അവൾ ചുമൽ കുലുക്കി

“എന്നാലും…?”

“നമ്മുടെ കല്യാണം… അത് വിശ്വൻ മാമനും മാധവൻ മാമനും സീതാമ്മയുമൊക്കെ സമ്മതിക്കോ…? ഞാനരുമില്ലാത്തോളാ… ജാതകദോഷമുള്ളോളാ കുഞ്ഞീടേട്ടന് എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ അവര് കണ്ടുപിടിച്ചാലോ…?”

അവൾ അവന്റെ ഷർട്ടിൽ ഒന്നുകൂടെ മുറുക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു

“നിന്നെക്കാൾ നല്ലൊരു കുട്ടിയെ അവർ കണ്ട് പിടിക്കുകയാണെങ്കിൽ തീർച്ചയായും ഞാനവളെ കേട്ടും…”

രുദ്ര് കുളത്തിലേക്ക് നോക്കികൊണ്ട് ചിരിയോളിപ്പിച്ചു പറഞ്ഞു

അത് കേട്ട് വൃന്ദ പെട്ടെന്ന് അവന്റെ പിടിച്ചു വിടുവിച്ച് മുഖം കൂർപ്പിച്ച് അല്പം മാറിയിരുന്നു, അത് കണ്ട് ചിരി കടിച്ചു പിടിച്ച് രുദ്ര് അവളോട് ചേർന്നിരുന്നു, അത് കണ്ട് കൂർപ്പിച്ച് നോക്കികൊണ്ട് വൃന്ദ കുറച്ചുകൂടെ നീങ്ങിയിരുന്നു, അത് കണ്ട രുദ്ര് ചിരിയോടെ അവളുടെ മടിയിലേക്ക് തലവച്ചു കിടന്നു

“ദേ… എഴുന്നേറ്റ് മാറിയെ… എന്നെ വേണ്ടാത്തൊര് എന്നെ തൊടണ്ട…”

വൃന്ദ പറഞ്ഞുകൊണ്ട് അവന്റെ തല നീക്കി മാറ്റാൻ ശ്രമിച്ചു,

രുദ്ര് പെട്ടെന്ന് അവളുടെ അരയിലൂടെ കൈച്ചുറ്റി അവന്റെ മുഖം അവളുടെ ദാവണിക്കിടയിലൂടെ നഗ്നമായ വയറിൽ ചേർത്തുവച്ചു, അവന്റെ ചുണ്ടും കുറ്റി താടിയും അവളുടെ വയറിലേക്കമർന്നു…

“സ്സ്… ഹാ…”

വൃന്ദ അറിയാതെ

💬 Comments

View all comments