Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]
“നിൽക്ക്…”
അവർ അവളെ മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് നടക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ വിളിക്കുന്നത് കേട്ട് അവർ ഒരു നിമിഷം നിന്നു, അപ്പോഴും വൃന്ദ കരഞ്ഞുകൊണ്ട് കുതറുന്നുണ്ടായിരുന്നു, മുന്നിലേക്ക് വന്ന ശില്പയെയും രാജേന്ദ്രനെയും കണ്ട് വൃന്ദ ഒന്ന് ഞെട്ടി,
ശിൽപയുടെ ചുണ്ടിൽ പുച്ഛത്തോടും പരിഹാസത്തോടുമുള്ള ഒരു ചിരി വിരിഞ്ഞിരുന്നു,
“ശിൽപ്പേച്ചി എന്നെ രക്ഷിക്ക്… എന്നെ ഒന്നും ചെയ്യല്ലെന്ന് പറ ശിൽപ്പേച്ചി… വല്യച്ഛ… എന്നെ രക്ഷിക്ക്…”
വൃന്ദ അലമുറയിട്ടു, അത് കേട്ട് രണ്ടുപേരും ക്രൂരമായി ചിരിച്ചു
“നിന്നോട് ഞാൻ പറഞ്ഞതാ എന്റെ സ്വന്തമായതിനെ കണ്ണ് വയ്ക്കരുതെന്ന്… അപ്പൊ നീ കേട്ടില്ല… അതിനുള്ള ശിക്ഷയാണിത്…”
ശില്പ അവളുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“നീയെന്താടി കരുതിയെ… രുദ്രിനെ കെട്ടി ഇവിടുത്തെ കെട്ടിലമ്മയായി കഴിയാന്നോ…? അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”
ശില്പ അലറി, അപ്പോഴേക്കും രാജേന്ദ്രൻ മുന്നോട്ട് വന്നു
“എന്താ ചെയ്യാ മോളെ… നിന്റെ തന്തേടേം തള്ളേടേം ആ നിന്റെ മുത്തശ്ശൻറേം മുത്തശ്ശിടേം വിധി തന്നാ നിനക്കും…”
വൃന്ദ അമ്പരപ്പോടെ അയാളെ നോക്കി
“മനസ്സിലായില്ലേ…? എല്ലാത്തിനേം കൊല്ലാൻ ഏൽപ്പിച്ചത് ഞാനാ… നിന്റെ അമ്മയുണ്ടല്ലോ മീനാക്ഷി… ഞാനവളെ പണ്ടേ നോട്ടമിട്ടതാ… നളിനിയെ കെട്ടുമ്പോഴും എന്റെ മനസ്സിൽ ദേവടത്തെ മുഴുവൻ സ്വത്തുക്കളും മീനാക്ഷിയും ആയിരുന്നു… ഒരിക്കൽ ഞാനൊന്ന് ഒതുക്കിപ്പിടിച്ചതാ അവളെ… അപ്പൊ നിന്റെ തന്ത… അവൻ എന്നെ തല്ലി കൊല്ലാറാക്കി… വീണ്ടും ഞാൻ പദ്ധതിയിടുമ്പോഴേക്കും അവൻ അവളെ വിളിച്ചിറക്കി കല്യാണം കഴിച്ചു…
നിന്റെ മുത്തശ്ശനെ പറഞ്ഞു തിരിച്ചു രണ്ടിനേം ഞാൻ വീട്ടീന്ന് പുറത്താക്കി… സ്വത്തെല്ലാം എന്റേതാണെന്ന് കരുതി ഞാൻ കാത്തിരുന്നു, വർഷങ്ങൾ കഴിഞ്ഞപ്പോ കിഴട്ട്കിളവന് ഇളയ
💬 Comments
View all comments