Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]
ഇനി എപ്പോ വേണേലും ആ പെണ്ണിന് മില്ല് ഏറ്റെടുക്കാം”
രാജേന്ദ്രൻ ദയനീയമായി വക്കീലിനെ നോക്കി
“തല്ക്കാലം താൻ പേടിക്കണ്ട ഭാരതൻ വക്കീലിന്റെ മോൻ ഇപ്പൊ വിദേശത്തെങ്ങാണ്ടാ, അവൻ നാട്ടിലെത്തിയിട്ടേ എന്തേലും നടക്കു… പുള്ളി ആള് എങ്ങനാന്ന് നോക്കട്ടെ..”
രാജേന്ദ്രൻ വെറുതെ ഒന്ന് മൂളി, പിന്നീട് പതിയെ എഴുന്നേറ്റു
“അപ്പൊ ഞാനിറങ്ങട്ടെ…?”
“ആയിക്കോട്ടെ… പിന്നെ താൻ മര്യാദക്ക് നടക്കാൻ നോക്ക്… ഇപ്പൊ ക്രിമിനൽ കേസ് മൂന്നെണ്ണമാണ്, പറഞ്ഞേക്കാം…”
ഒരു താക്കീതുപോലെ വക്കീല് പറഞ്ഞു,
രാജേന്ദ്രൻ തിരികെ പോരുമ്പോൾ അടുത്ത പദ്ധതി ആലോചിച്ചു
••❀••
രാജേന്ദ്രൻ ദേവടം ഫിനാൻസിലെത്തി, വർഷങ്ങളായുള്ള ഒരു ഫിനാൻസ് കമ്പനിയാണ് ദേവടം ഫിനാൻസ്, പണ്ട് നാരായണവർമ കർഷകർക്ക് കൃഷിക്ക് വേണ്ടി പണം ഏറ്റവും കുറഞ്ഞ പലിശക്ക് കാർഷിക വായ്പ കൊടുക്കാൻ രജിസ്റ്റർ ചെയ്തതാണ് ദേവടം ഫിനാൻസ്, പിന്നീട് അന്നാട്ടുകാരുടെ ഏറ്റവും പ്രീയപ്പെട്ട ബാങ്കായി മാറി, നാട്ടുകാർക്ക് സമ്പാദ്യശീലം വളർത്തിയെടുക്കാൻ ദേവടം ഫിനാൻസിനായി,
പിന്നീട് ഭാഗത്തിൽ നളിനിക്കാണ് ഇത് കിട്ടിയത്, രാജേന്ദ്രൻ കയ്യാളിയതിന് ശേഷമാണ് ദേവടം ഫിനാൻസിന് ക്ഷീണകാലം വന്നത്…
രാജേന്ദ്രൻ തന്റെ ക്യാബിനുള്ളിൽ റിവോൾവിങ് ചെയറിലേക്കിരുന്നപ്പോഴേക്കും മാനേജർ സുനന്ദ അകത്തേക്ക് വന്നു, രാജേന്ദ്രൻ അവളെ മുഖമുയർത്തി നോക്കി, അവൾ ഒരു വശ്യമായ ചിരിയോടെ അയാളെ നോക്കി,
മുപ്പത് വയസ്സിനു മുകളിൽ വരുന്ന വെളുത്ത് മദാലാസയായിരുന്നു സുനന്ദ
“സർ… രാവിലെ സുരേഷ് സാർ വിളിച്ചിരുന്നു, സാറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു, വരുമ്പോ തിരിച്ചു വിളിക്കാൻ പറഞ്ഞു…”
“മ്…”
രാജേന്ദ്രൻ ഒന്ന് മൂളിയിട്ട് ഒരു വഷളൻ ചിരിയോടെ അവളുടെ കയ്യിൽപിടിച്ചു അയാളുടെ മടിയിലിരുത്തി അവളെ അടിമുടി
💬 Comments
View all comments