0%

Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 702

ഇനീം കിടക്കുന്നു രണ്ട് കേസുകൾ… അതിലൊന്ന് തന്റെ തലക്ക്മുകളിൽ ഒരു വാളുപോലാ അതുകൊണ്ട് എങ്ങനേലും രക്ഷപ്പെടാൻ നോക്ക്… ദേവടം ഓയിൽ മിൽസിലെ അക്കൗണ്ട് തിരുമറിയാ കേസ് അതും കോടികളുടെ… ആ പെണ്ണ്… എന്താ പേര്… വൃന്ദ… അവൾക്ക് പ്രായപൂർത്തിയായി… അതോണ്ട് ആ ഏജൻസി എപ്പോ വേണേലും തന്നെ കുരുക്കാം, ഇതിപ്പോ താൻ അവരുടെ ലീഗൽ ഗാർഡിയൻ ആണെന്ന് പറഞ്ഞു വാദിച്ചിട്ടാ അത് സ്റ്റേ ചെയ്തേക്കുന്നെ എപ്പോ വേണേലും അത് പൊളിയാം… പറഞ്ഞില്ലാന്നു വേണ്ട…”

“അത് വക്കീലേ… തറവാടും മില്ലും വച്ച് എന്തേലും നടക്കോ…?”

“എടൊ… തനിക്കത് അറിയാൻ വയ്യാത്തോണ്ടാ… തറവാടും ഏഴ് ഏക്കറും മില്ലും പിന്നെ ആ ദേവടം ഡയറി ഫാം മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് എഴുതിവച്ചിരിക്കുന്നത് ആ പിള്ളേരുടെ പേരിലാണ്… ബാക്കി തന്റെ പുറപ്പെട്ടു പോയ അളിയന്റെ പേരിലും… അതും എഴുതി സീൽ ചെയ്ത് വച്ചേക്കുകയാ… തന്റെ അമ്മാവന്റെ വക്കീലിന്റല്… അതാരാണെന്ന് തനിക്കറിയാലോ, ഭരതൻ വക്കീൽ, അങ്ങേരാണേൽ കൊടികുത്തിയ വക്കീലും തനിക്ക് ഒന്ന് കാണാൻ പോലും പറ്റില്ല… ഇപ്പൊ അയാളുടെ മകനാണ് ഇപ്പൊ അയാളുടെ കേസുകളൊക്കെ നോക്കുന്നത്, അത് മറ്റൊരു കുരിശ്… താൻ സൂക്ഷിച്ചോ ആ പെണ്ണിന് പ്രായപൂർത്തിയായി ഇനി ഇപ്പോ വേണേലും തന്റെ അമ്മാവന്റെ വക്കീലിന്റെ എൻട്രി പ്രതീക്ഷിക്കാം… ആ പിള്ളേരുടെ ഗാർഡിയൻ എന്ന ലേബലിൽ താൻ കാണിച്ചിട്ടുള്ള എല്ലാ തിരിമറികൾക്കും കണക്ക് പറയേണ്ടി വരും… മാത്രമല്ല താൻ വെറുമൊരു ജോലിക്കാരൻ മാത്രമല്ലെ…?, പേരിന് താനൊരു മുതലാളി ആണെന്ന് പറയാം… അവിടത്തെ അഡ്‌മിൻ ഹെഡ് ഏതോ ഏജൻസി അല്ലേ…? താൻ വെറുമൊരു അഡ്മിൻ മെമ്പർ,

💬 Comments

View all comments