0%

Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 701

പറഞ്ഞു

“താനത് എത്രേം പെട്ടെന്ന് സെറ്റൽ ചെയ്യുന്നതാവും നല്ലത്, അത് ചില്ലറ കളിയല്ല അവന്മാരെപ്പറ്റി ഞാൻ പറയാതെതന്നെ തനിക്കറിയാലോ…?”

രാജേന്ദ്രൻ അറിയാമെന്നു തലയാട്ടി

“തറവാടും ഡയറി ഫാമും മില്ലുമാണ് വിലയുള്ളത്, അതാണെങ്കിൽ ആ പിള്ളേരുടെ പേരിലും… എത്ര കോടി രൂപയാ അതിന്റെ ലാഭ വിഹിതം ആ പിള്ളേർക്ക് കിട്ടുന്നത് എന്നറിയാമോ…??തന്റെ അമ്മാവനെ പറ്റിച്ച് സ്വത്ത്‌ എഴുതിവാങ്ങിയപ്പോ അതുംകൂടി എഴുതി വാങ്ങിക്കൂടായിരുന്നോ…?”

“അത് രണ്ടും ആ തള്ളേടെ പേരിലല്ലായിരുന്നോ… അവർക്കായിരുന്നേ എന്നെ കണ്ണിന് നേരെ കണ്ടൂടായിരുന്നു… പതിയെ നളിനിയെക്കൊണ്ട് അത് എഴുതി വാങ്ങാം എന്ന് പറഞ്ഞിരുന്നപ്പോഴാ… കിളവനും കെളവിക്കും എളേ മോളോട് ഭയങ്കര സ്നേഹം... ഭാഗ്യത്തിന് ഒരാക്സിഡന്റിൽ അവള് തീർന്നു… പിന്നീട് ഞാംപോലുമറിയാതെ ആ തള്ള ആ പിള്ളേരുടെ പേരിലെഴുതിക്കൊടുത്തു… ആ തള്ളേടെ മരണത്തിന് ശേഷമാ ഞാനീക്കാര്യം അറിഞ്ഞത്, അതിന് മുൻപേ അവർ നളിനിയോട് പറഞ്ഞത് വീടും മില്ലും അവളുടെ പേരിടെഴുതിയെന്നാ… ഞാനാണേ അതും വിശ്വസിച്ചു, പിന്നീടാണ് ചതിക്കപ്പെട്ടത് ഞാന്നറിയുന്നേ..”

രാജേന്ദ്രൻ പറഞ്ഞു

“ആ ആക്‌സിഡന്റിൽ എനിക്ക് ചെല സംശയങ്ങളൊക്കെയുണ്ട് തനിക്കതിൽ ഒരു പങ്കുമില്ലല്ലോ…?”

രാജേന്ദ്രന്റെ മുഖത്ത് നോക്കിക്കൊണ്ട് വക്കീൽ ചോദിച്ചു

“അതെന്താ വക്കീലേ ഇപ്പൊ ഒരു സംശയം…?”

രാജേന്ദ്രൻ അമ്പരന്നുകൊണ്ട് ചോദിച്ചു

“അല്ല… അന്ന് ആക്സിഡന്റായ ലോറി പിന്നീട്ടിതുവരെ പോലീസ് കണ്ടിട്ടില്ല… മിനിസ്ട്രി ലെവലിൽ ആരോ നന്നായി കളിച്ചിട്ടുണ്ട്… അതെനിക്ക് മനസ്സിലായി… ആ സമയത്താണ് തന്റെ പേരിലുള്ള പ്രോപ്പർട്ടി വിറ്റത്…. എല്ലാംകൂടി ചേർത്തുനോക്കുമ്പോ…..?വക്കീലിനോടും ഡോക്ടരോടും കള്ളം പറയരുതെന്നാ“

“ ഏയ്… ഇല്ല വക്കീലേ…”

രാജേന്ദ്രൻ പതിയെ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഇപ്പൊ ഈ കേസ് സെറ്റിൽ ചെയ്താലും

💬 Comments

View all comments