Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]
എന്നെത്തേടിവരും… എന്റെ സ്വപ്നത്തിലെ രാജകുമാരൻ… അന്ന് നീ വിശ്വസിച്ചാ മതി…”
“ഹാ… ഇങ്ങനെമുണ്ടോ പെൺപ്പിള്ളേര് സ്വപ്നത്തിലെ രാജകുമാരനെ പ്രേമിക്കാൻ നടക്കുന്നു… നിനെക്ക് വട്ടാ…”
കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു
“ആ… അതേ വട്ടാ… ഈ വൃന്ദയ്ക്ക് വേണ്ടി കാവിലമ്മ കൊണ്ടൊരുന്നതാ എന്റെ മാത്രം രാജകുമാരൻ… ഈ വൃന്ദക്കായി മാത്രം ജനിച്ചവൻ, കഴിഞ്ഞജന്മങ്ങളിലും വരും ജന്മങ്ങളിലും വൃന്ദക്കുവേണ്ടി മാത്രം പിറക്കുന്നവൻ… ജാതകദോഷങ്ങളെല്ലാം തോൽപ്പിച്ചു എനിക്കുള്ളതെല്ലാം സമർപ്പിച്ച് അലിഞ്ഞുചേരുവാനുള്ളവൻ…”
വൃന്ദ ഒരീണത്തോടെ പറഞ്ഞു
“പ്രാന്തുണ്ടോ പെണ്ണേ നിനക്ക്… ഇതൊക്കെ വെറും സ്വപ്നമായി കാണാതെ…”
“ആ… എനിക്ക് പ്രാന്താ… നീ നോക്കിക്കോ ഒരിക്കൽ എന്നെത്തേടിവരും….
നീ വച്ചേ സമയം പോയി…”
വൃന്ദ ദൃതിയോടെ പറഞ്ഞു.
“ആ…അത് ശരിയാ സമയം കളയണ്ട അവിടുള്ള പിശാചുകൾക്ക് കടിച്ചു കീറാൻ ചെന്ന് നിന്നുകൊട്…നീ നന്നാവുല…നിന്നോട് എത്രയായി പറയുന്നു…അവിടുന്ന് കണ്ണനേം കൂട്ടി ഇവിടെവന്നു നിൽക്കാൻ…അപ്പൊ കൊറേ സെന്റിമെൻസ്…”
വൃന്ദ അതുകേട്ട് ഒന്ന് ചിരിച്ചു..
“എനിക്കിതൊക്കെ ശീലായി…നീ വച്ചോ ഞാൻ കുളിച്ചു വെളക്ക് വയ്ക്കട്ടെ…”
കിച്ച ഒന്ന് മൂളിയിട്ട് ഫോൺ കട്ട് ചെയ്തു.
വൃന്ദ തന്റെ കൈകൾ വിടർത്തി കണ്ണടച്ചു
“കരാഗ്രവസതെ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലെ സ്ഥിത ഗൗരി മംഗളം കര ദർശനം…”
അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നു
തന്റടുത്തുകിടന്നുറങ്ങുന്ന കണ്ണനെ നോക്കി പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…
“സമുദ്രവസനെ ദേവി പർവതസ്ഥന മണ്ഡലെ വിഷ്ണുപത്നി നമസ്തുഭ്യം പദസ്പർശം ക്ഷാമസ്വമേ.. വിഷ്ണുപത്നീ സമുത്ഭൂതെ… ശംഘവർണെച്ച നേദിനി… അനേകരത്ന സംഭൂതെ… ഭൂമിദേവി നമസ്തുതേ…”
വൃന്ദ നിലത്തു തൊട്ട് തൊഴുത് എഴുന്നേറ്റു
കുളിച്ചു വിളക്ക്കൊളുത്തി കെടാവിളക്കിൽ എണ്ണ പകർന്നു കണ്ണടച്ച് പ്രാർത്ഥിച്ചു, എല്ലാ
💬 Comments
View all comments