Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]
വൃന്ദയോട് മുരുകന് വലിയ കാര്യമാണ്
വൃന്ദ പശുവിന്റെ അടുത്തേക്ക് ചെന്നു പതിയെ തലോടി നന്ദിനി അരുമയോടെ വൃന്ദയെ ചേർന്ന് നിന്നു, മുത്തശ്ശിയുള്ളപ്പോഴാണ് നന്ദിനിയെ പ്രസവിക്കുന്നത് അന്ന് മുതലേ വൃന്ദയുടെ അരുമയാണ് നന്ദിനി, നന്ദിനിയുടെ കുട്ടിയാണ് കണ്മണി, പാൽ കട്ടുകുടിക്കുന്നതുകൊണ്ട് അവളെ മാറ്റി നിർത്തിയിരിക്കുകയാണ്, പാല് കറക്കുമ്പോൾ കുട്ടിയെ അഴിച്ചു പശുവിനടുത്തായി കെട്ടിയിടും പശുക്കിടാവ് അടുത്തുള്ളപ്പോൾ പശു നന്നായി ചുരത്തും.
കറന്നുകഴിഞ്ഞു പാലുമായി വൃന്ദ അടുക്കളയിലെത്തി പ്രാതലെല്ലാം ഒരുക്കി, വീടിനകം തൂത്തുവൃത്ത്രിയാക്കി കഴിഞ്ഞപ്പോഴേക്കും ലത മുറ്റവും പരിസരങ്ങളും തൂത്തു വൃത്തിയാക്കി വന്നിരുന്നു,
വൃന്ദ അവർക്ക് നേരെ ചായക്കപ്പ് നീട്ടി, അവരത് പുഞ്ചിരിയോടെ വാങ്ങി
പിന്നീട് ഭാസ്കരാപിള്ളയ്ക്കുള്ള ചായയുമായി പുറത്തേക്ക് ചെന്നു
വീട്ടിലെ ഡ്രൈവറാണ് ഭാസ്കരപിള്ള, വർഷങ്ങളായി ദേവടത്തെ ഡ്രൈവറാണ്, ഇപ്പൊ രാജേന്ദ്രന്റെ ഡ്രൈവറാണ്…
“ഇന്നലെ വരാൻ താമസിച്ചോ ഭാസ്കരേട്ടാ…???”
വൃന്ദ ചായക്കപ്പ് നീട്ടിക്കൊണ്ട് അയാളോട് ചോദിച്ചു
“ഉവ്വ്…മോള് ഉറങ്ങിയില്ലായിരുന്നോ…അടുക്കളേൽ വെളിച്ചം കണ്ടു…”
“ഞാൻ കിടക്കാൻ പോകുമ്പോഴാ കാർ വന്ന ശബ്ദം കേട്ടത്…”
അയാൾ ഒരിറക്ക് ചായ കുടിച്ചുകൊണ്ട് പറഞ്ഞു
“കേട്ടോ മോളേ… മോളുടെ വലിയച്ഛൻ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടുന്നുണ്ട്, കൂടെ ഉണ്ടല്ലോ രണ്ട് കൂട്ടുകാർ…ഇതൊന്നും ദൈവം പൊറുക്കില്ല മോളേ…ഗതികേട് കൊണ്ടാ ഇപ്പോഴും ഇവിടെ ഡ്രൈവറായി നിക്കുന്നെ…മോളറിഞ്ഞോ ആ തെക്കേവയലിലെ കുട്ടിയും അതിന്റെ തന്തേം തള്ളേം തൂങ്ങിച്ചത്തതിന്റെ കേസ് ഒതുക്കി തീർക്കാൻ പോയതാ ഇന്നലെ…”
വൃന്ദ ഒന്ന് ഞെട്ടി
“എന്റെ എളേ മോൾടെ പ്രായമേ ഉണ്ടായിരുന്നുള്ളു…ദേവടത്തെ ബാങ്കീന്ന് ആധാരം വച്ച് പണം വാങ്ങിയിരുന്നു… ആ മൂത്ത ചെറുക്കന്റെ പഠിത്തതിന്… നല്ലപോലെ ജീവിച്ചതാ, ആ കുട്ടീടെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു ആക്സിഡന്റിൽ
💬 Comments
View all comments