0%

Chapter Title : തുളസിദളം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 696

നട്ടെല്ലിന് പരിക്ക് പറ്റി…അതോടെ ആ കുട്ടിയും അതിന്റെ തള്ളയും ജോലിക്ക്പോയി കടം വീട്ടുകായിരുന്നു…കഴിഞ്ഞ മാസം ആധാരത്തിന്റെ കാര്യം പറഞ്ഞു ബാങ്കിൽ വിളിച്ചു വരുത്തി മോൾടെ വലിയച്ഛനും കൂട്ടുകാരും കൂടി…”

അയാളൊന്ന് നിർത്തി,

“അത് കഴിഞ്ഞ് ഒരാഴ്ച ആ കുട്ടി ആശൂത്രീലായിരുന്നു, പിന്നീട് ആ മൂത്ത മോൻ വന്ന്…പോലീസിൽ കേസ് കൊടുത്തതാ…അവിടേം അപമാനിച്ചു അവരെ…പിന്നീട് അപമാനം സഹിക്കാനാവാതെ പരാതി പിൻവലിച്ചു… പാവം കുട്ടിയായിരുന്നു…”

അയാളുടെ കണ്ണ് നിറഞ്ഞു

“പിന്നീട് ഭീക്ഷണിയായി, ആ വെഷമത്തിലാ അവരീ കടുംകൈ ചെയ്തത്… ആ മോൻ ചങ്ക് പൊട്ടി കരയുന്നത് കണ്ടാ സഹിക്കാൻ പറ്റില്ലായിരുന്നു… പോലീസും പട്ടാളോം എല്ലാം അവരുടെ കയ്യിലാണല്ലോ…ഇതൊന്നും ദൈവം പൊറുക്കൂല…ഈ കാര്യോമായി ഇന്നലെ രാത്രി മന്ത്രിയെക്കാണാൻ പോയിരുന്നു ഒരുപാട് പൈസയൊക്കെ കൊടുത്തിട്ടുണ്ട്…അതാ ഇന്നലെ താമസിച്ചത്…””

വൃന്ദ ഒന്ന് ഞട്ടി അയാളെ നോക്കി, പിന്നീട് എന്തോ ആലോചിച്ചു നിന്നു, കണ്ണിൽനിന്നും കണ്ണുനീർ പൊടിച്ചിറങ്ങി…

അവൾ പാവാടത്തുമ്പുകൊണ്ട് കണ്ണുതുടച്ച് അകത്തേക്ക് പോയി.

••❀••

രാവിലത്തെ ജോലികളെല്ലാം തീർത്തു വൃന്ദ കണ്ണന്റെ അടുത്തേക്ക് ചെന്നു, ഇപ്പോഴും ഉണർന്നിട്ടില്ല, അവൾ പതിയെ അവനെ തട്ടിവിളിച്ചു,

“എന്താ ഉണ്ണിയേച്ചി…ഞാൻ ഇച്ചിരിടെ ഒറങ്ങട്ടെ…”

കണ്ണൻ ഉറക്കച്ചടാവോടെ പറഞ്ഞു

“കണ്ണാ…ഇങ്ങോട്ടെഴുന്നേറ്റെ സമയം ഏഴുമണിയായി…”

വൃന്ദ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു

എഴുന്നേറ്റിരുന്ന കണ്ണൻ കണ്ണുതുറന്ന് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു പിന്നെ അവളെ ഇറുക്കെ കെട്ടിപിടിച്ചു

“ എന്ത് മണമാ എന്റെ ഉണ്ണിയേച്ചിക്ക്”

കണ്ണൻ അവൾക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

“രാവിലെ കൊഞ്ചാതെ പോയി പല്ലുതേച്ചു കുളിക്ക് ചെറുക്കാ”

“ഇനി കൊറേ നാളത്തേക്ക് സ്കൂളില്ലല്ലോ അപ്പൊ രാവിലെ കുളിക്കണോ…?”

“വേണം…ഇങ്ങനൊരു മടിയൻ…വലിയച്ഛനോ മറ്റോ

💬 Comments

View all comments