0%

Chapter Title : തുടക്കം-1 [ ne-na ]

Author : ne-na Read All Parts 469

സമാധാനം." അവളോട് അടികൂടി ബൈക്ക് ഓടിച്ചു വീട്ടിലെത്തിയത് അവൻ അറിഞ്ഞില്ല. ബൈക്ക് വീട്ടു മുറ്റത്തു എത്തിയപ്പോഴേ അടപ്രധമന്റെ വാസന അവന്റെ മൂക്കിലെത്തി. രേഷ്മ "അമ്മെ" എന്നും വിളിച്ചു കൊണ്ട് വീട്ടിനകത്തേക്ക് പോയി. 3 വര്ഷം മുൻപ് നടന്ന ഒരു കാര് ആക്സിഡന്റിൽ രേഷ്മയുടെ 'അമ്മ മരിച്ചു. രാഘവൻ നായർ കഷ്ട്ടിച്ചു രക്ഷപെട്ടു, അന്ന് മുതൽ കാർത്തിക്കിന്റെ 'അമ്മ ദേവകി ആണ് രേഷ്മയുടെയും 'അമ്മ. കാർത്തിക് ടീപ്പോയിൽ കിടന്ന പത്രവും എടുത്തു കസേരയിൽ ഇരുന്നു മരിച്ചു നോക്കി, അച്ഛൻ രാവിലെ തന്നെ പുറത്തേക്കു പോയെന്നു തോന്നുന്നു. അല്ലെങ്കിൽ പത്രവും ആയി എപ്പോൾ എവിടെ കണ്ടേനെ. പ്രധാന്യം ഉള്ള വാർത്തകൾ ഒന്നും ഇല്ലായിരുന്നു, അവൻ പത്രം ടീപ്പോയിൽ ഇട്ടു കസേരയിൽ ചാരി ഇരുന്നു. രേഷ്മ ഒരു ഗ്ലാസ് പായസവും ആയി അവിടേക്കു വന്നു. "ഇവിടെ ഇങ്ങനെ ഇരുന്നു ഉറങ്ങാതെ പായസവും കുടിച്ചിട്ട് പോയി ഒരുങ്ങാൻ നോക്കടാ, കോളേജിൽ പോകാനനുള്ളതാണ്" "ഇന്നലെ ഉറങ്ങാൻ ഇത്തിരി ലേറ്റ് ആയി പോയി, അതാ ഒരു ഉറക്ക ഷീണം." "ഉറങ്ങാതെ മോന് എന്തായിരുന്നു രാത്രി പരിപാടി?" "ഒരു യക്ഷിയുടെ പിറന്നാളായിരുന്നു ഇന്ന്, ഫസ്റ്റ് വിഷ് രാത്രി 12 മണിക്ക് ഞാൻ തന്നെ ചെയ്തില്ലേൽ രാവിലെ എന്നെ കൊല്ലാനായി ഇങ്ങു വരുമായിരുന്നു." "യക്ഷി നിന്റെ മറ്റവൾ" എന്നും പറഞ്ഞു രേഷ്മ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. "ഡി.. വീടടി വേദനിക്കുന്നു." അവൻ അവളെ അടിക്കാനയി കൈ ഓങ്ങിയപ്പോൾ കൈയിൽ പായസവും കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. "ഞാൻ വീട്ടിൽ പോയി റെഡി ആകട്ട്. കോളേജിൽ പോകേണ്ടതാ ." "നീ ഈ സാഇയും ഉടുത്താനോ കോളേജിൽ വൺ പോകുന്നെ? "എന്താ.. ഈ സാരിയിൽ കാണാൻ സുന്ദരി അല്ലെ ഞാൻ?" "അപ്പോൾ സാരിയും ഉടുത്തു തന്നെ ആയി കളയാം ഇന്നത്തെ കോളേജിൽ പോക്ക്," "അയ്യോ വേണ്ടായേ.. എനിക്ക് അത് പിന്നെ പണി ആകും. ക്ഷേത്രത്തിൽ വച്ച് തന്നെ നിന്നെ ഓരോരുത്തന്മാർ നോക്കി തിന്നുന്നുണ്ടായിരുന്നു.. അപ്പോഴാ കോളേജിൽ.." "കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ആയാൽ അങ്ങനൊക്കെ തന്നെയാ, നിന്നെ പിന്നെ എന്തൊത്തിന ഞാൻ ബോഡി ഗാർഡ്

💬 Comments

View all comments