0%

Chapter Title : തുടക്കം 2 [ ne-na ]

Author : ne-na Read All Parts 464

തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല."

അവൻ അവളുടെ ചെവിയിൽ പിടിച്ചു ചെറുതായി വേദനിപ്പിച്ചു.

"ഡാ.. വിടാടാ ചെവി വേദനിക്കുന്നു."

അവൾ അവന്റെ കൈ തട്ടി മാറ്റി ചെവി തടവുന്നതിനിടയിൽ അവനെ ഒന്ന് നോക്കികൊണ്ട്‌ ചോദിച്ചു.

"ഒരുങ്ങി സുധാരനായിട്ടാണല്ലോ വരവ്"

മുണ്ടും നീല ഷർട്ടും ആയിരുന്നു അവൻ ധരിച്ചിരുന്നത്.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

"നീ പറഞ്ഞ പോലെ ഏതെങ്കിലും പെണ്ണിന് എവിടെ വച്ച് എന്നെ കണ്ടു ഇഷ്ട്ടമായല്ലോ?"

"ഓഹ്‌.. ഇഷ്ടമായാൽ നീ തിരിച്ചു അങ്ങ് പ്രേമിക്കും. ആര്യ എത്ര നാളായി നിന്റെ പിറകെ നടക്കുകയാണ്. നീ അവളെ ഒന്ന് മൈൻഡ് ചെയ്യുന്നുണ്ടോ? എങ്ങനെ മൈൻഡ് ചെയ്യാനാണ് അല്ലെ. നിരാശ കാമുകനല്ലേ."

അവൻ അതിനു എന്തെങ്കിലും മറുപടി നൽകുന്നതിന് മുൻപേ രമേശൻ നായരുടെ ശബ്‌ദം അവിടെത്തി.

"മോളെ.. എവിടാ നീ? എല്ലാരും വന്നു നിൽക്കുവാ ഇവിടെ."

കാർത്തിക് അവളുടെ കൈയും പിടിച്ചു താഴേക്കു നടന്നു. പടികൾ ഇറങ്ങി കൊണ്ടിരുന്ന അവന്റെ കാലുകൾ പെട്ടെന്ന് നിഛലമായി. എന്താ പെട്ടെന്ന് നിന്നതെന്നറിയാതെ അവൾ കാർത്തിക്കിന്റെ മുഖത്തേക്ക് നോക്കി, അവൻ എവിടേക്കോ സൂക്ഷിച്ചു നോക്കി കൊണ്ട് നിക്കുന്നത് അവൾ കണ്ടത്, അവൻ നോക്കി നിൽക്കുന്നിടത്തേക്കു അവളും നോക്കി, പെട്ടെന്ന് അവളുടെ മുഖത്തും ഒരു അത്ഭുതം വിടർന്നു. രാവിലെ ക്ഷേത്രത്തിൽ വച്ച് കണ്ട പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നവരും.അവൾ അവന്റെ കൈൽ ചെറുതായി നുള്ളിക്കൊണ്ടു  പറഞ്ഞു.

"വാ അടക്കടാ.. വല്ലവരും ശ്രദ്ധിക്കും."

അവൻ പെട്ടെന്ന് ബോധം വന്നപോലെ ഒന്ന് ഞെട്ടി, എന്നിട്ടു  വീണ്ടും പടികൾ ഇറങ്ങി.

പിന്നെ കാർത്തിക് പ്രവർത്തിച്ചതെല്ലാം ഒരു യന്ത്രികമായിട്ടായിരുന്നു.ആരോടൊക്കെയോ അവൻ സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളെ തന്നെ തേടുകയായിരുന്നു. അവളുടെ കണ്ണുകളെയും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.അവളുടെ ചുവന്നു തുടുത്ത മുഖം, നിഷ്കളങ്കത വിളിച്ചറിയിക്കുന്ന കണ്ണുകൾ, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ എല്ലാം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത  കൂട്ടികൊണ്ടിരുന്നു. അവളോട് സംസാരിക്കണമെന്ന് അവനുണ്ട്, പക്ഷെ എന്ത് സംസാരിക്കാനാ, അവളുടെ അച്ഛനും അമ്മയും അവളുടെ കൂടെ തന്നെ എപ്പോഴും ഉണ്ട്.

കാർത്തിക് അങ്ങനെ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രേഷ്മ

💬 Comments

View all comments