Chapter Title : തുടക്കം 2 [ ne-na ]
സൂക്ഷിച്ചു നോക്കി കൊണ്ട് നിക്കുന്നത് അവൾ കണ്ടത്, അവൻ നോക്കി നിൽക്കുന്നിടത്തേക്കു അവളും നോക്കി, പെട്ടെന്ന് അവളുടെ മുഖത്തും ഒരു അത്ഭുതം വിടർന്നു. രാവിലെ ക്ഷേത്രത്തിൽ വച്ച് കണ്ട പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നവരും.അവൾ അവന്റെ കൈൽ ചെറുതായി നുള്ളിക്കൊണ്ടു പറഞ്ഞു.
"വാ അടക്കടാ.. വല്ലവരും ശ്രദ്ധിക്കും."
അവൻ പെട്ടെന്ന് ബോധം വന്നപോലെ ഒന്ന് ഞെട്ടി, എന്നിട്ടു വീണ്ടും പടികൾ ഇറങ്ങി.
പിന്നെ കാർത്തിക് പ്രവർത്തിച്ചതെല്ലാം ഒരു യന്ത്രികമായിട്ടായിരുന്നു.ആരോടൊക്കെയോ അവൻ സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ അവളെ തന്നെ തേടുകയായിരുന്നു. അവളുടെ കണ്ണുകളെയും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.അവളുടെ ചുവന്നു തുടുത്ത മുഖം, നിഷ്കളങ്കത വിളിച്ചറിയിക്കുന്ന കണ്ണുകൾ, ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ എല്ലാം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടികൊണ്ടിരുന്നു. അവളോട് സംസാരിക്കണമെന്ന് അവനുണ്ട്, പക്ഷെ എന്ത് സംസാരിക്കാനാ, അവളുടെ അച്ഛനും അമ്മയും അവളുടെ കൂടെ തന്നെ എപ്പോഴും ഉണ്ട്.
കാർത്തിക് അങ്ങനെ അവളെ തന്നെ നോക്കി നിൽക്കുമ്പോൾ രേഷ്മ വന്നു കേക്ക് മുറിക്കുവാനായി അവനെ വിളിച്ചു കൊണ്ട് പോയി, അവർ കേക്കിന്റെ അരികിൽ എത്തിയപ്പോൾ അവിടെ വന്നിരുന്നവർ മൊത്തം അവർക്കു ചുറ്റും കൂടി, എല്ലാപേരുടെയും ആശംസകൾക്കിടയി രേഷ്മ കേക്ക് മുറിച്ചു ആദ്യം കാർത്തിക്കിന്റെ വായിൽ വച്ച് കൊടുത്തു, അവൻ തിരിച്ചും കൊടുത്തു, അതിനു ശേഷം അവൾ രാഘവൻ നായർക്കും രമേശൻ നായർക്കും ദേവകി അമ്മയ്ക്കും കേക്ക് നൽകി.പിന്നെ അവിടുണ്ടായിരുന്ന എല്ലാവരും ആഹാരം കഴിക്കുന്ന തിരക്കിലേക്ക് തിരിഞ്ഞു. രാഘവൻ നായർ രേഷ്മയെ ഓരോരുത്തരുടെ അടുത്ത് കൊണ്ട് പോയി പരിചയ പെടുത്തി സംസാരിക്കുന്ന തിരക്കിലായി.
കാർത്തിക് കേക്ക്
💬 Comments
View all comments