0%

Chapter Title : തുടക്കം 2 [ ne-na ]

Author : ne-na Read All Parts 466

അവളുടെ തല പിടിച്ചു തന്റെ തൊലിക്ക് ചായ്ച്ചു, എന്നിട്ടു അവളുടെ കൈയിൽ പിടിച്ചു. അപ്പോൾ അവൾ പറഞ്ഞു

"മോനെ.. നിന്റെ ഈ സോപ്പിംഗ് ഒകെ എന്തിനാണെന്ന് എനിക്കറിയാം."

അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

"എന്തിനാ?"

"അവളോട് ഞാൻ എന്താ സംസാരിച്ചത് എന്നറിയാനല്ലേ?"

"ശോ.. എന്റെ മനസ് എന്താന്നെന്നു നിനക്കറിയാല്ലോടി"

"ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ നിന്നെ കണ്ടു തുടങ്ങിയത്."

"എന്നാപ്പിന്നെ നിനക്കിങ് പറഞ്ഞു തന്നുടെ എന്താ നിങ്ങൾ സംസാരിച്ചതെന്ന്?"

"ഞാൻ അതിപ്പോൾ പറഞ്ഞു തരുമെന്ന് മോൻ വിചാരിക്കുകയെ വേണ്ട. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്, ഞാൻ ഒന്ന് പോയി കിടക്കട്ടെ."

"എന്തുവാ രെച്ചു ഇതു,"

"ഒരു ഇതും ഇല്ല, ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു  നിന്നെ, എന്തുവായിരുന്നു അവളെയും വാ പൊളിച്ചു കൊണ്ടുള്ള നിന്റെ നിൽപ്പ്."

അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഡീ.. എനിക്ക് ആ കൊച്ചിനെ അത്രക്കങ്ങു ഇഷ്ട്ടപെട്ടു പോയി, ശിൽപയെ കാണുമ്പോൾ പോലും ഇല്ലാതിരുന്ന ഒരു ഫീലിംഗ് ആണ് എനിക്ക് അവളെ കാണുമ്പോൾ തോന്നുന്നത്."

"എന്ത് ഫീലിംഗ് ആയാലും ഞാൻ നാളെ എന്താ അവളോട് സംസാരിച്ചതെന്ന് പറഞ്ഞു തരു, എന്തായാലും എത്രയും നേരം നീ വെയിറ്റ് ചെയ്തില്ലേ, അപ്പോൾ നാളെ രാവിലെ വരെ കൂടി വെയിറ്റ് ചെയ്യ്."

എത്രയും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി, ഇനി അവിടെ നിന്നിട്ടു കാര്യം ഇല്ലെന്നു മനസിലായ കാർത്തിക് വീട്ടിലേക്കു നടന്നു, വല്ലാത്ത വാശിക്കാരി ആണ് രേഷ്മ എന്ന് അവനു നന്നായി അറിയാം

റൂമിലെത്തി ഒരുപാട്  നേരം കിടന്നിട്ടും അവനു ഉറക്കമേ വരുന്നില്ലായിരുന്നു, കണ്ണടക്കുമ്പോഴൊക്കെ ആ കുട്ടിയുടെ മുഖം മാത്രമാണ് മനസ്സിൽ വരുന്നത്അവളുടെ ചിരി മനസ്സിൽ നിന്നും മായുന്നേ ഇല്ല. കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴാണ് ഉറങ്ങിയതെന്നു അവനറിയില്ല.

രാവിലെ 'അമ്മ ചായ കൊണ്ട് വന്നു തട്ടി വിളിക്കുമ്പോഴാണ് അവൻ എഴുന്നേൽക്കുന്നത്, എഴുന്നേറ്റ അവൻ ചായ ഒന്നും കുടിക്കാൻ നിന്നില്ല. നേരെ രേഷ്മയുടെ വീട്ടിലേക്കു പോയി, ഫ്രണ്ട്‌ ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു, അവൻ നേരെ രേഷ്മയുടെ മുറിയിലേക്ക് നടന്നു, വാതിൽ അടച്ചേക്കുവായിരുന്നു,

💬 Comments

View all comments