0%

Chapter Title : തുടക്കം 2 [ ne-na ]

Author : ne-na Read All Parts 468

അവൾ ഡോർ കുറ്റിയിട്ടു കിടക്കില്ലെന്നു അവനറിയാം, അവൻ ഡോർ തുറന്നു അകത്തു കയറി. രാത്രി മൂടി പുതച്ചിരുന്ന പുതപ്പാണെന്നു തോന്നുന്നു, കട്ടിലിന്റെ താഴെ കിടക്കുന്നു, അതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയിരുന്നു അവൾ, ഇന്നലെ ഫങ്ക്ഷന് ഇട്ടിരുന്ന ലാച്ച തന്നെയായിരുന്നു അവൾ ഇട്ടിരുന്നെ, ഡ്രസ്സ് പോലും മാറാതെ ആണ് കയറി കിടന്നുറങ്ങിയേ.

അവൻ അവളുടെ അടുത്തിരുന്നിട്ടു ടേബിളിൽ കുടിക്കാൻ വച്ചിരുന്ന  വെള്ളം കൈയിൽ ഒഴിച്ച് ആ കൈ കൊണ്ട് അവളുടെ മുഖത്ത് തുടച്ചു.

അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു, അവനെ ഒന്ന് നോക്കിയാ ശേഷം അവന്റെ തോളിൽ ഒരു എടി ഇടിച്ചു കൊണ്ട് പറഞ്ഞു.

"മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെടാ?"

"ആഹാ, എന്റെ ഉറക്കം അപ്പോൾ നീ കളഞ്ഞതോ?"

അവൾ അവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു

"ഞാൻ നിന്റെ ഉറക്കം എങ്ങനെ കളഞ്ഞെന്ന്?"

"ഇന്നലെ ആ കൊച്ചിനോട് സംസാരിച്ചത് എന്താന്ന് ചോദിച്ചിട്ടു നീ എനിക്ക് പറഞ്ഞു തന്നോ?"

"ഓഹ്‌, അതാണോ കാര്യം, അതറിയാനാണോ നീ രാവിലെ എഴുന്നേറ്റിങ്‌ പൊന്നെ."

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു റൂമിനോട് ചേർന്നുള്ള ബാത്‌റൂമിൽ കയറി മുഖം കഴുകി ഇറങ്ങി.

"വാ. പറഞ്ഞു തരാം."

അവൾ അടുക്കളയിലേക്കു നടന്നു, അവനും അവളുടെ പിറകെ നടന്നു.

"അവളുടെ പേര് അശ്വതി എന്നാ."

അവൻ പതുക്കെ ഒന്ന് പറഞ്ഞു.

"അശ്വതി.."

"ഫാമിലിയോടെ അവരെല്ലാം ഗൾഫിൽ ആയിരുന്നു. നാട്ടിൽ വന്നിട്ട് എപ്പോൾ ഒരു മാസം ആകുന്നു, ഇനി തിരിച്ചു പോകുന്നില്ല."

"ഓഹ്‌, അപ്പോൾ നിന്റെ അച്ഛന്റെ ഗൾഫിലെ ഫ്രണ്ട് ആണല്ലേ അവളുടെ അച്ഛൻ."

"മ്മ്മ്. അതെ."

"എന്തായാലും അവൾ തിരിച്ചിനി ഗൾഫിലേക്ക് പോകുന്നില്ലല്ലോ, ആശ്വാസം ആയി."

"അങ്ങനെ ആശ്വസിക്കാൻ വരട്ടെ."

"എന്താടി?"

"അവൾക്കു ഒരു ചേട്ടൻ ഉണ്ട്, പിറകെ പോയാൽ അടി ഇങ്ങു വീട്ടിലെത്തും."

"ഓഹ്‌, അതൊരു കുരിശിലോടി,"

"പേടിക്കണ്ടടാ, അടി പതുക്കെ ഇങ്ങെത്തു, പുള്ളിക്കാരൻ അവരുടെ ബിസിനസ് ഒകെ നോക്കി ഗൾഫിലാണ് എപ്പോൾ."

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

"അത് നന്നായി"

"നീ കോളേജ് പോകാൻ റെഡി ആകു, അച്ഛന് ചായ ഇട്ടു കൊടുത്തിട്ടു ഞാനും റെഡി

💬 Comments

View all comments