0%

Chapter Title : തുടക്കം 2 [ ne-na ]

Author : ne-na Read All Parts 1.2K

റോഡ് സൈഡ് ചേർത്ത് നിർത്തി. എന്നിട്ടു ചോദിച്ചു

"എന്താ രെച്ചു, നിനക്കവളെ ഇഷ്ട്ടപെട്ടില്ലേ?"

ഒന്നാലോചിച്ചു കൊണ്ട് അവൾ പറഞ്ഞു.

"ഇഷ്ട്ടപെട്ടൊന്ന് ചോദിച്ചാൽ.. കാണാൻ സുന്ദരി ആണ് സംസാരിച്ചിട്ട് ഒരു പാവം ആണെന്നൊക്കെ തോന്നുന്നു."

"പിന്നെന്തടി പ്രോബ്ലം?"

"ഒരു തമാശക്ക് നീ അവളെ നോക്കുന്നു എന്നാ ഞാൻ കരുതിയിരുന്നെ. ഇതിപ്പോൾ നിന്റെ ലൈഫ് ആണ്, എനിക്ക് ഒന്ന് ആലോചിക്കാതെ പറയാൻ പറ്റില്ലടാ."

അവൻ കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നു, എന്നിട്ടു പറഞ്ഞു.

"നീ ആലോചിച്ചു പറഞ്ഞാൽ മതി."

അവൻ ബൈക്ക് അവിടെ നിന്നും തിരിച്ചു.

"എന്താ നീ ക്ഷേത്രത്തിൽ പോകുന്നില്ലേ?"

"ഇല്ലാടി, നിന്റെ മറുപടി അറിഞ്ഞിട്ടു തീരുമാനിക്കാം ക്ഷേത്രത്തിൽ പോകണമോ വേണ്ടയോ എന്ന്."

"മ്മ്മ്""

കുറച്ചു നേരത്തെ നിശബ്തതക്കു ശേഷം അവൾ വീണ്ടും ചോദിച്ചു.

"ഈ ബന്ധം വേണ്ട എന്നാണ് ഞാൻ പറയുന്നതെങ്കിലോ?"

"നിനക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ഞാൻ ഇതുവരെ ചെയ്തിട്ടുണ്ടോ?"

പിന്നെ അവർ കോളേജ് എത്തുന്നവരെയും ഒന്നും സംസാരിച്ചില്ല.

ക്ലാസ്സിൽ കയറി അവൻ ആരോടും ഒന്നും മിണ്ടാതെ സീറ്റ് പോയിരുന്നു, ലഞ്ച് ബ്രേക്ക് വരെ ടീച്ചേർസ് പഠിപ്പിച്ചതൊന്നും അവന്റെ മനസ്സിൽ കയറിയാതെ ഇല്ല, രേഷ്മ എന്താകും പറയുക എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത. ഇന്നിനി ക്ലാസ്സിൽ ഇരിന്നിട്ടും ഉപയോഗമില്ല എന്ന് തോന്നിയ അവൻ ബ്രേക് ടൈം രേഷ്മയുടെ അടുത്ത് പോയി ക്ലാസ് കഴിഞ്ഞു ബസ്സിൽ അങ്ങ് വീട്ടിൽ വാ, ക്ലാസ്സിൽ ഇരിക്കാനില്ല മൂഡില്ല എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി. അവന്റെ മനസ്സിൽ എന്താന്ന് അറിയാവുന്നതു കൊണ്ട് അവളും എതിർത്ത് ഒന്നും പറഞ്ഞില്ല.

കാർത്തിക് അവിടെ നിന്നും

💬 Comments

View all comments