0%

Chapter Title : തുടക്കം 2 [ ne-na ]

Author : ne-na Read All Parts 1.2K

ഇറങ്ങി പോയപ്പോൾ രേഷ്മയുടെ അടുത്ത് ഇരിക്കുകയായിരുന്ന ആര്യ അവളോട് ചോദിച്ചു.

"എന്താ നിങ്ങൾ തമ്മിൽ പ്രോബ്ലം, നിങ്ങൾ രണ്ടുപേരും എങ്ങനെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ല."

"അത്... നിന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യമാ അത്."

" നീ എന്തായാലും കാര്യം പറ"

രേഷ്മ ക്ഷേത്രത്തിൽ വച്ച് അശ്വതിയുടെ കണ്ടതും ബര്ത്ഡേ ഫങ്ക്ഷന് അവൾ വന്നതും കാർത്തികിന് അവളെ ഇഷ്ട്ടപെട്ടതും എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോഴേക്കും ആര്യയുടെ കണ്ണുകൾ നിറഞ്ഞു.

"ഞാൻ പറഞ്ഞില്ലേ നിന്നെ വിഷമിപ്പിക്കുന്ന കാര്യം ആണെന്ന്. എനിക്കറിയാം നെ ഒരുപാട് അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന്."

ഇടറിയ ശബ്ദത്തിൽ ആര്യ പറഞ്ഞു

"എനിക്ക് മാത്രം ഇഷ്ട്ടപെട്ടു കാര്യം ഇല്ലല്ലോ രേഷ്മ."

വിദൂരതയിലേക്ക് നോക്കികൊണ്ട്‌ അവൾ രേഷ്മയോട് ചോദിച്ചു.

"നിനക്ക് അശ്വതിയെ ഇഷ്ടപ്പെട്ടോ?"

"കാണാൻ നല്ല സുന്ദരിയാ, നല്ല കുട്ടി ആണെന്ന് തോന്നുന്നു."

"പിന്നെന്താ നീ കാർത്തികിന് സമ്മതം കൊടുക്കാഞ്ഞത്."

"നീ ആണ് എന്റെ പ്രോബ്ലം ആര്യ... നീ എത്രത്തോളം അവനെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം."

"എന്റെ ഇഷ്ട്ടം ഇനി നോക്കണ്ട, അവന്റെ ഇഷ്ട്ടം അതാണെങ്കിൽ അത് നടക്കട്ടെ."

അവൾ തുടർന്ന്..

" പക്ഷെ രണ്ടു ദിവസം കഴിഞ്ഞു നീ അവനോടു നിന്റെ സമ്മതം പറഞ്ഞാൽ മതി, ആ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് അവനോടു ഒറ്റയ്ക്ക് സംസാരിക്കാനുള്ള ഒരു അവസരം നീ ഉണ്ടാക്കി തരണം."

അവളുടെ ആ ആവിശ്യത്തിന് രേഷ്മ സമ്മതം മൂളി.

  .  .  .  .  .  .  .  .  .  .  .  .  .  .  .  .  .

ബൈക്കിൽ വീട്ടിലേക്കു

💬 Comments

View all comments