Chapter Title : തുടക്കം 5 [ne-na]
ആട്ടി.
ബൈക്കിൽ പോകുംന്നേരം അവനോടു ചേർന്നിരുന്നു തല അവന്റെ തോളിൽ വച്ച് കൊണ്ട് രേഷ്മ ചോദിച്ചു.
"എന്താടാ അവർക്കു ഇത്രമാത്രം നിന്നോട് വിശേഷം പറയാനുള്ളത്."
"ഞങ്ങൾ ചുമ്മാ ഓരോന്ന് സംസാരിച്ചു നിൽക്കുകയായിരുന്നെടി."
"അവരോടുള്ള ചുമ്മാ സംസാരം അങ്ങ് നിർത്തിയേക്ക്"
"അതെന്താ നീ അങ്ങനെ പറഞ്ഞത്."
"അവരെ എനിക്ക് അത്ര ഇഷ്ട്ടമല്ല കാർത്തി.. അവരെ കാണുബോൾ എനിക്ക് അവർ ആള് അത്ര ശരിയല്ലെന്ന തോന്നുന്നേ."
"ചുമ്മാ നിന്റെ ഓരോ തോന്നലുകൾ..."
അവൾ അവന്റെ തോളിൽ നിന്നും തല മാറ്റി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"എന്റെ തോന്നൽ ശൈയായാലും തെറ്റായാലും നീ ഇനി അവരോടു മിണ്ടില്ല."
ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതു കൊണ്ട് അവൻ പറഞ്ഞു.
"ശരി.. ഞാൻ ഇനി അവരോടു മിണ്ടുന്നില്ല."
അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല.
അവൻ ഒരു കൈ പിറകിലേക്ക് കൊണ്ട് പോയി അവളുടെ തല പിടിച്ചു തോളിലേക്ക് അമർത്തി വച്ചുകൊണ്ടു അവൻ പറഞ്ഞു.
"ഇനി മിണ്ടില്ലെന്നു പറഞ്ഞല്ലോ."
അവൾ ചിരിച്ചുകൊണ്ട് ഒരു കൈ അവന്റെ വയറ്റിൽ ചുറ്റി പിടിച്ചു അവനോടു ചേർന്ന് ഇരുന്നു.
കാർത്തിക്കും രേഷ്മയും ക്ലാസ്സിൽ ചെന്ന് കയറുമ്പോൾ ആരെയോ നോക്കി ഇരിക്കുന്ന പോലെ ആര്യ വാതിലിൽ തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.
കാർത്തിക്കിന്റെ കണ്ടതും അവളുടെ മുഖം വിടർന്നു.
കാർത്തിക് അവളെ ഒന്ന് നോക്കിയപ്പോൾ പെട്ടെന്ന് വന്ന ഒരു നാണത്തിൽ അവൾ മുഖം കുനിച്ചു. സ്വതവേ വെളുത്തു തുടുത്ത അവളുടെ കവിളുകൾ അപ്പോൾ ചുവന്നിരുന്നു.
ക്ലാസ്സിൽ ബോയ്സിനെ ഒന്നും കാണാൻ ഇല്ലായിരുന്നു. അത് കണ്ടു രേഷ്മ പറഞ്ഞു.
"നിന്റെ വായിനോക്കി ഫ്രണ്ട്സിനെ ഒന്നും കാണാനില്ലല്ലോ. എല്ലാരുംകൂടി എവിടെ പോയി?"
അത് കെട്ട് ആര്യ പറഞ്ഞു.
"ഫസ്റ്റ് ഇയറിൽ ഒരു പുതിയ പെൺകൊച്ചു അഡ്മിഷൻ വന്നു.. കാണാൻ ഐശ്വര്യ റായിയെ പോലൊക്കെ ആണെന്നും പറഞ്ഞു എവിടുന്ന് ഇല്ലാന്നാവും കൂടി പോയതാ."
ഏതു കെട്ട് രേഷ്മ കാർത്തികനേ കളിയാക്കി പറഞ്ഞു.
"അയ്യോ.. മെയിൻ വായിനോക്കി വരൻ കുറച്ചു ലേറ്റ് ആയി പോയല്ലോ.."
അത് കേട്ടയുടനെ ആര്യ പറഞ്ഞു,
"കാർത്തിക് അങ്ങനെ വായി നോക്കി ഒന്നും
💬 Comments
View all comments