Chapter Title : തുടക്കം 5 [ne-na]
അല്ല രെച്ചു."
"അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തതല്ലേ എപ്പോഴും സംസാരിക്കാറുള്ളു."
കാർത്തിക് പറഞ്ഞു.
"നിനക്ക് എപ്പോഴും എന്റെ മണ്ടയിൽ കയറക്കമല്ലേ പണി. എന്നെ സപ്പോർട്ട് ചെയ്തു സംസാരിക്കാനും ആരെങ്കിലും വേണ്ടേ.?"
രേഷ്മ രണ്ടു പേരെയും കൂടി നോക്കി കൊണ്ട് പറഞ്ഞു,
"അത് ശരി, ഒറ്റ ദിവസം രണ്ടു പേരെയും കൂടി ഒന്ന് തനിച്ചു സംസാരിക്കാൻ വിട്ടപ്പോഴേക്കും നിങ്ങള് രണ്ടും ഒന്നയല്ലേ.. ഇനി ഞാൻ പുറത്താക്കുമോ?"
രേഷ്മയുടെ പിറകിൽ നിന്നും അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
"എന്റെ രെച്ചുനെ ഞാൻ അങ്ങനെ അങ്ങ് പുറത്താക്കുമോ?"
"അയ്യടാ.. അവന്റെ ഒരു സോപ്പിംഗ് ..."
ആര്യ കൗതുകത്തോടെ അവരുടെ സ്നേഹ പ്രകടനം നോക്കി ഇരിക്കുവായിരുന്നു അപ്പോൾ. അപ്പോഴും കാർത്തിക് രേഷ്മയെ ചുറ്റിപിടിച്ചു തന്നെ നിൽക്കുവായിരുന്നു, അങ്ങനെ തന്നെ നിന്ന് കൊണ്ട് രേഷ്മ ചോദിച്ചു.
"ഫസ്റ്റ് ഇയർ ക്ലാസ് തുടങ്ങിട്ടു കുറച്ചു ദിവസം ആയല്ലോ, പിന്നെങ്ങനാ ഇപ്പോഴൊരു അഡ്മിഷൻ?"
അതിനും ആര്യ തന്നെ മറുപടി പറഞ്ഞു.
"ഏതോ ക്യാഷ് ടീം ആണ്, നല്ല പിടിപാട് ഉപയോഗിച്ച് ആണ് സീറ്റ് ഒപ്പിച്ചതെന്ന കേട്ടത്."
കാർത്തിക് രേഷ്മയെ വിട്ടു അവന്റെ സീറ്റിൽ പോയി ഇരുന്നു.
ആര്യ ഇടയ്ക്കിടയ്ക്ക് നോക്കുന്നത് കണ്ടു അവൻ തല ആട്ടി അവളെ അടുത്തേക്ക് വിളിച്ചു. അവൾ എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടന്നു.
"എന്താ ഇടയ്ക്ക് ഇടയ്ക്കു എന്നെ ഒളിച്ചു നോക്കുന്നത്."
"ഒളിച്ചൊന്നും അല്ലാലോ, ഞാൻ നേരെ തന്നാണല്ലോ നോക്കിയത്."
"എന്തിനാ അങ്ങനെ നോക്കുന്നെന്നാ ചോദിച്ചേ?"
"എന്താ എനിക്ക് നോക്കിക്കൂടെ?"
"പണ്ട് ഞാൻ എന്തെങ്കിലും ഒന്ന് പറഞ്ഞാൽ തലയും താഴ്ത്തി ഇരിക്കുന്ന പെണ്ണായിരുന്നു, ഇപ്പോൾ തർക്കുത്തരം പറഞ്ഞു തുടങ്ങിയിരിക്കുന്നു."
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ആ.. പറയും.. അന്നൊന്നും എനിക്ക് ഒന്നും പറയാനുള്ള അവകാശം ഇല്ലായിരുന്നു, പക്ഷെ എപ്പോൾ അങ്ങനല്ല.. യു ആർ മൈ ബേസ്ഡ് ഫ്രണ്ട്."
അവൾ ചിരിക്കുമ്പോൾ മുഖത്തെ ഭംഗി കൂടുന്നതായി അവനു തോന്നി, മുഖത്ത് നിന്ന് കണ്ണെടുക്കാനേ അവനു തോന്നുന്നില്ല.
അവൻ മുഖത്ത് തന്നെ നോക്കി ഇരിക്കുന്ന കണ്ടു അവൾ ചോദിച്ചു.
" എന്താ
💬 Comments
View all comments