Chapter Title : തുടക്കം 6 [ne-na]
അവളിലുണ്ടായിരുന്നു.
ലഞ്ച് ബ്രേക്ക് ആയപ്പോഴേക്കും അശ്വതി അവരുടെ ക്ലാസിനു മുന്നിൽ വന്നു നിന്നു. അവളെ കണ്ട കാർത്തിക് ആര്യയുടെ അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.
"അതാണ് അശ്വതി. എങ്ങനുണ്ട്?"
ആര്യ അശ്വതിയെ നോക്കി, ഒറ്റ നോട്ടത്തിൽ തന്നെ ആര്യയ്ക്ക് അശ്വതിയെ ഇഷ്ട്ടപെട്ടു. നല്ല ഐശ്വര്യം ഉള്ള മുഖം, വെളുത്ത നിറം, എല്ലാംകൊണ്ടും ഒരു സുന്ദരി കൊച്ച്.
"നിന്റെ മനസ് ഒരു പെണ്ണ് ഇളക്കി എന്ന് ഞാൻ അറിഞ്ഞപ്പോഴേ വിചാരിച്ചിരുന്നു അവളൊരു സുന്ദരി ആയിരിക്കുമെന്ന്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല."
"അല്ലേലും എന്റെ സെലെക്ഷൻ ഒന്നും അങ്ങനെ മോശമാകില്ല കൊച്ചെ,"
രേഷ്മ അശ്വതിടെ അടുത്ത് ചെന്ന് അവളുടെ കൈ പിടിച്ചു ക്ലാസ്സിലേക്ക് കൊണ്ടുവന്നു. സീനിയേഴ്സിന്റെ ക്ലാസ്സിൽ കയറുന്നതിന്റെ ഒരു ഭയം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ രേഷ്മ അകത്തേക്ക് കൂട്ടികൊണ്ടു വന്നതിനാൽ ആരും ഒന്നും ചോദിച്ചില്ല. ആഹാരം കഴിക്കാനായി അവർ ഒരു മേശയ്ക്കു ചുറ്റും ഇരുന്നു.
രേഷ്മ അശ്വതിയോടു പറഞ്ഞു.
"ഇതാണ് ഞാൻ രാവിലെ പറഞ്ഞ ആര്യ.. അശ്വതിയെ കുറിച്ച് ഞാൻ ആര്യയോടു പറഞ്ഞിട്ടുണ്ട്."
അവർ തമ്മിൽ നോക്കി ചിരിച്ചു, ആര്യ അവളുടെ ഫാമിലിയെ പറ്റിയൊക്കെ ചോദിച്ചു അശ്വതിയുമായി പരിചയപെട്ടു.
രേഷ്മ ആര്യക്കുള്ള ഫുഡ് എടുത്തു കൊടുത്തു. അത് കണ്ടു അശ്വതി ചോദിച്ചു.
"ആര്യ ചേച്ചിക്കുള്ള ഫുഡ് ഇവരാണോ കൊണ്ട് വരുന്നത്?"
"ഇന്ന് വീട്ടിൽ ഫുഡ് ഉണ്ടാക്കാൻ ആരും ഉണ്ടായിരുന്നില്ല. പിന്നെ ഇവന്റെ 'അമ്മ ഉണ്ടാക്കുന്ന കറിക്കൊക്കെ സൂപ്പർ ടേസ്റ്റ് ആണ്, അതുകൊണ്ടു ഇവരോട് കൊണ്ട് വരാൻ പറഞ്ഞു."
അവർ പൊതി തുറന്നു കഴിക്കാൻ തുടങ്ങി, കാർത്തിക് നോക്കുമ്പോൾ രേഷ്മയുടെ
💬 Comments
View all comments