0%

Chapter Title : തുടക്കവും ഒടുക്കവും 2 [ലോഹിതൻ]

Author : Lohithan Read All Parts 1.6K

കണ്ടു പിടിക്കുകയും ചെയ്യും.. അതിനുള്ള നെറ്റ് വർക്ക് അയാൾക്കുണ്ട്...

ശരിയാ ശിവാ.. ആദ്യം നമ്മൾ ചെയ്യേണ്ടത് അക്കാര്യമാണ്.. ബോസ്സും അന്റോയും അരവിന്ദനെ പിൻ താങ്ങി...

ഞാൻ അയാളെ ഒന്നു ചവിട്ടിയതിന്റെ പേരിൽ അത്ര വരെയൊക്കെ അയാൾ പോകുമോ...

അരവിന്ദൻ : ങ്ഹ്... നിനക്ക് അയാളെ അറിയില്ല.. അയാൾ മനുഷ്യരൂപമുള്ള പിശാശ് ആണ്.. നീ അയാളെ ആക്രമിച്ചത് നാട്ടുകാർ കാൺകെയാണ്.. അയാളുടെ വലിയ ബലം നാട്ടുകാർക്ക് അയാളോട് ഉള്ള പേടിയാണ്..

എന്ത് പോക്രിത്തരം കാട്ടിയാലും ആ പേടി ഉള്ളടത്തോളം ആരും അയാളുടെ നേരെ തല ഉയർത്തില്ല എന്ന ധൈര്യം...

ആ ധൈര്യത്തിനാണ് നീ പോറൽ ഏൽപ്പിച്ചത്..ആരും കാണാതെയാണ് നീ അയാളെ ആക്രമിച്ചത് എങ്കിൽ അയാൾ അത് ചിലപ്പോൾ കാര്യമാക്കില്ല...

ഇത് അങ്ങനെയല്ല.. നാട്ടിലുള്ളവർ എല്ലാവരും അറിഞ്ഞു..ഇനി നിന്നെ കാലും കൈയും ഓടിച്ചോ അല്ലങ്കിൽ കൊന്നോ നാട്ടുകാരെ ബോധ്യപ്പെടുത്തണം.. എന്നോട് കളിച്ചാൽ ഫലം ഇങ്ങനെയായിരുക്കുമെന്ന്...

നിന്നെ കൈയിൽ കിട്ടാൻവേണ്ടി എന്തു കളിയും അയാൾ കളിക്കും...

അരവിന്ദൻ പറഞ്ഞത് ശരിയാണന്നു തോന്നിയത് കൊണ്ടാണ് ശിവൻ രാത്രിയിൽ തന്നെ പാമ്പാടിക്ക് പുറപ്പെട്ടത്...

മകൻ പെട്ടന്ന് തിരിച്ചു വന്നത് കണ്ട് ആശങ്കപ്പെട്ട രാഘവനെയും ലീലയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യ പ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ തമിഴ് നാട്ടിലേക്ക് വണ്ടി കയറി..

അനുജത്തി ശ്രുതിയെയും വിളിച്ചു വിവരം പറഞ്ഞു.. കോളേജിൽ അവധിയോ മറ്റോ വന്നാൽ ഒരു കാരണ വശാലും വീട്ടിലേക്ക് പോകരുത്.. അമ്മയും അച്ഛനും വേറെ സ്ഥലത്താണ്.. എന്നെ വിളിച്ചാൽ മതി..

പാമ്പാടിക്ക് പോയിരുന്ന ദാമു തിരിച്ചുവന്ന് ഭാർഗവനോട് പറഞ്ഞു..

അവന്റെ വീട്ടിൽ ആരുമില്ല മുതലാളീ..

💬 Comments

View all comments