0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

ശക്തി മാനാണ് ഭാർഗവൻ.. പണവും പ്രതാപവും ഉണ്ട്.. നമ്മൾക്ക് ചിന്തിക്കാവുന്നതിലും വലിയ ഇടങ്ങളിൽ പിടിപാടുണ്ട്...

അതുകൊണ്ട് വളരെ സൂക്ഷിച്ചു വേണം നമ്മൾ മുൻപോട്ട് പോകാൻ...

ആദ്യം നമ്മൾ നാലുപേരും ഇങ്ങനെ ഒന്നിച്ചു നടക്കുന്നത് ഒഴിവാക്കണം.. എല്ലാവർക്കും മൊബൈൽ ഒക്കെ ഉള്ളതല്ലേ.. ഏതെങ്കിലും പ്രവർത്തിക്കേണ്ടി വരുമ്പോൾ മാത്രമേ ഒന്നിച്ചു കൂടാവൂ...

നമ്മൾ പതിയെ പതിയെ ഭാർഗവന്റെ ചിറകുകൾ ഓരോന്നായി അരിയണം...

നിങ്ങൾ മൂന്നുപേരുടെയും മുഖം ദാമുവിനും ഭാർഗവനും പരിചയം ഉള്ളതാണ്..അതുകൊണ്ട് വളരെ സൂക്ഷിക്കണം...

അരവിന്ദൻ പറയുന്നതിൽ കാര്യമുണ്ടന്നു ശിവനും തോന്നി... അവൻ പറഞ്ഞു...നമ്മൾ എല്ലാവരും ഒന്നിച്ചു നിൽക്കാൻ ഇവിടെയെ പേടിക്കേണ്ടതൊള്ളൂ... തമിഴ് നാട്ടിലേക്ക് പോകാം.. നിങ്ങൾക്ക് അവിടെ ജോലി ഏർപ്പാടാക്കാൻ എനിക്ക് കഴിയും...

ഇവിടെ ചെയ്യണ്ട കാര്യങ്ങൾ നന്നായി പ്ലാൻ ചെയ്ത ശേഷം വന്നു ചെയ്യുക.. മിന്നൽ ആക്രമണം ആയിരിക്കണം.. എന്താണ് സംഭവിച്ചത് എന്ന് മനസിലായി വരുമ്പോളേക്കും നമ്മൾ തമിഴ്‌നാട്ടിൽ എത്തിയിരിക്കണം...

ശിവന്റെ സാമീപ്യം മറ്റു മൂന്നു പേർക്കും ആശ്വാസം ആയി.. ഇതുവരെ വ്യക്തമായ ഒരു പ്ലാൻ ഇല്ലാതെ ഉഴറിയിരുന്ന അവർ ശിവൻ പറഞ്ഞ തു പോലെ മുൻപോട്ടു പോകാം എന്ന് തീരുമാനിച്ചു....

അന്ന് തന്നെ അവർ കോയമ്പത്തൂരിൽ പളനിസ്വാമിയുടെ തോട്ടത്തിൽ എത്തി... ശിവന്റെ ആവശ്യപ്രകാരം അവർക്ക് മൂന്നു പേർക്കും അവിടെ പണിയും പളനി സ്വാമി കൊടുത്തു...

അങ്ങനെ ഇരിക്കെ ഒരു ദിവസം ദാമുവിന് ഒരു പ്രധാന വിവരം കിട്ടി... പരുന്തുംപാറ പോസ്റ്റ്‌ ഓഫീസിൽ ഒരു കത്ത് രാഘവന്റെ പേരിൽ വന്നിരിക്കുന്നു...

പോസ്റ്റ്‌ മാനേ സോപ്പിട്ട് ആ ലെറ്റർ വാങ്ങിയ ദാമു അത് കൊണ്ടുപോയി രാജേന്ദ്രനെ ഏൽപ്പിച്ചു...

രാഘവന്റെ

💬 Comments

View all comments