Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]
മകൾ ശ്രുതിയുടെ ഫീസ് അടക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ എല്ലാ പേരന്റ്സിനും കോളേജിൽ നിന്നും സാധാരണ അയക്കുന്ന ഒരു കാത്താണ് അത്...
രാഘവന്റെ കുടുംബത്തെ കുറിച്ച് ഒരു വിവരവും കിട്ടാതിരുന്ന ദാമുവിനും രാജേന്ദ്രനും ആ കത്ത് ഒരു കച്ചിത്തുരുമ്പായി മാറി...
ശ്രുതിയുടെ കോളേജ് മനസിലായതോടെ ദാമു തന്റെ ആൾക്കാരെ അവിടെ നിയോഗിച്ചു...
Bsc സെക്കന്റ് ഇയർ പഠിക്കുന്ന ശ്രുതിയെ കണ്ടുപിടിക്കാൻ അവർക്ക് വലിയ ബുദ്ദിമുട്ടേണ്ടിവന്നില്ല...
എങ്കിലും പെട്ടന്നൊരു ആക്ഷൻ എടുക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല കോളേജിൽ...
കോളേജ് കാമ്പസിൽ തന്നെയായിരുന്നു പെൺകുട്ടികളുടെ ഹോസ്റ്റൽ... ഹോസ്റ്റലിൽ തങ്ങുന്ന കുട്ടികൾക്ക് വെളിയിൽ പോകണമെങ്കിൽ പേരൻസ് വന്ന് കൂട്ടികൊണ്ട് പോകണം...
കർശനമായ സെക്യുരിറ്റി.. എപ്പോഴും കുട്ടികളുടെ ബഹളം.. ശ്രുതിയെ ബലമായി പൊക്കികൊണ്ട് വരാനുള്ള ഒരു സാഹചര്യവും അവിടെയില്ല...
എങ്കിലും അവളുടെ എല്ലാ ചലനങ്ങളും വീക്ഷിക്കുവാൻ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ തന്നെ ദാമു ഏർപ്പാടാക്കി...
ദാമുവിന്റെ പരിചയത്തിലുള്ള ഒരു മയക്കു മരുന്നു വിൽപ്പനക്കാരന്റെ ഗ്യാങ്ങിൽ പെട്ട ഒരുത്തൻ...
അവനിൽ നിന്നാണ് അടുത്ത ആഴ്ച ശ്രുതിയുടെ ബാച്ചിലുള്ള കുട്ടികൾ ഒരു സ്റ്റഡി ടൂർ പോകുന്ന വിവരം ദാമുവിനും രാജേന്ദ്രനും കിട്ടിയത്...
ഒരു പകൽ മാത്രം.. രാവിലെ പോയി വൈകുന്നേരം ആറുമണിയോടെ തിരിച്ചു വരും...
ആ ദിവസത്തിനായി അവർ കാത്തിരുന്നു....
തുടരും
ബ്രോസ്... ലൈക്കുകളും കമന്റുകളും
മാത്രമേ പ്രതീക്ഷിക്കുന്നുള്ളു..
അത് തരാൻ മറക്കല്ലേ..ലോഹിതൻ
💬 Comments
View all comments