0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

തന്റെ കിങ്കരന്മാരെ വിട്ട് അന്വേഷിച്ചു...

കൃഷികൊണ്ട് ജീവിക്കുന്ന ഒരു സാധാരണ കുടുംബം... ചന്ദ്ര ബോസ്സിനെ കൂടാതെ ഒരു മകളും കൂടി മാത്രം... അത് അവന്റെ ചേച്ചി ആയിരുന്നു...

ഹേമ ... വിവാഹം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവളുടെ... ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്ക് പോകുന്നുണ്ട്...

ഒരു ദിവസം ചന്ദ്ര ബോസിന് ഒരു ഫോൺ കാൾ വന്നു...

നീയാണോ ചന്ദ്ര ബോസ്സ്...

അതേ.. ആരാണ് വിളിക്കുന്നത്‌...

അത് പറയാം... പക്ഷേ നേരിൽ കാണണം..കാണണമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് വരണം...

അവിടെ വന്നാൽ നമുക്ക് പരിചയപ്പെടാം.. ഞാൻ ആരാണ് എന്ന് അറിയുകയും ചെയ്യാം...

വന്നില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല... വന്നാൽ നിന്റെ ചേച്ചിയെ കൂട്ടികൊണ്ടുപോകാം...

വന്നില്ലെങ്കിൽ അവൾ എന്റെ കൂടെ ഇവിടെ നിൽക്കട്ടെ കുറച്ചു ദിവസം കഴിഞ്ഞു ഞാൻ തന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയേക്കാം...

ഇന്നു തന്നെ അവളെ കൊണ്ടുപോകണം എങ്കിൽ നീ ഇന്നു തന്നെ വരണം... ഞാൻ പറയുന്ന സ്ഥലം ഓർത്തു വെച്ചോ.. പിന്നെ പോലീസിൽ അറിയിക്കുന്നതിൽ വിരോധം ഒന്നുമില്ല... അവർ നിന്റെ ചേച്ചിയെ രക്ഷിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ....

ഫോണിൽ കൂടിയുള്ള സംസാരം കേട്ട് അവൻ കിടുങ്ങിപ്പോയി... വീട്ടിൽ പറഞ്ഞാൽ അമ്മ BP കൂടി മരിച്ചുപോകാൻ വരെ സാധ്യതയുണ്ട്...

അച്ഛന്റെ കാര്യവും അങ്ങനെ ഒക്കെ തന്നെ...

അവർ ആരാണ്.. എന്തിനാണ് ചേച്ചിയെ കടത്തി വെച്ചിരിക്കുന്നത്.. പണത്തിനു വേണ്ടി അല്ല എന്നുറപ്പാണ്... വിളിച്ച ആൾ പണത്തെ പറ്റി സൂചിപ്പിച്ചു പോലും ഇല്ല...

അവന് ഒരെത്തും പിടിയും കിട്ടുന്നില്ല.. സുഹൃത്തുക്കൾ ആരോടേലും പറഞ്ഞാലോ...

വേണ്ട.. പോലീസിൽ പറഞ്ഞാൽ പോലും പേടിയില്ല എന്നല്ലേ പറഞ്ഞത്... പെട്ടന്ന്

💬 Comments

View all comments