Chapter Title : തുടക്കവും ഒടുക്കവും 4 [ലോഹിതൻ]
ബസ്സ് വൈകുന്നേരം പുറപ്പെടുന്ന സമയത്ത് പെട്ടന്ന് അറ്റാക്ക് ചെയ്യുകയും അധ്യാപകരും വിദ്യാർത്ഥികളും അമ്പരന്ന് നിൽക്കുമ്പോൾ ശ്രുതിയെ പിടിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുപോരുക...
കുട്ടികൾ സംഘടിതമായി എതിർത്താൽ വടിവാൾ പ്രയോഗിക്കുക.....
ഒന്നോ രണ്ടോ പേര് വെട്ടേറ്റു വീണുകഴിഞ്ഞാൽ പിന്നെ ഒരുത്തനും അടുക്കില്ല...
ഇതായിരുന്നു ദാമുവിൻറെ പ്ലാൻ...
നമ്മുടെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നത് വരെ പോലീസ് ഇടപെടാതെ നോക്കി കൊള്ളാം എന്ന ഉറപ്പും ഭാർഗവൻ കൊടുത്തിട്ടുണ്ട്...
ഗാർഡനിൽ നിന്നും കുട്ടികളെ കയറ്റി വണ്ടി പുറപ്പെടുന്ന സമയമാകുമ്പോൾ ചാടിവീണ് അറ്റാക്ക് ചെയ്യാനുള്ള പ്ലാനുമായി ദാമു തയ്യാറായി....
കൃത്യം ആറു മണിക്ക് തന്നെ ബസ്സ് കോളേജിൽ നിന്നും പുറപ്പെട്ടു...
ആ ബസ്സിനെ ഫോളോ ചെയ്തുകൊണ്ട് തമിഴ് നാട് രജിസ്‌ട്രെഷൻ ഉള്ള ഒരു ബ്ലാക്ക് താർ ജീപ്പും..
അതിനുള്ളിൽ ശിവനെ കൂടാതെ അര വിന്ദനും നാലു തമിഴൻമാരും...
അവർ പളനി സ്വാമിയുടെ ആളുകൾ ആണ്...
തങ്ങളുടെ ബസ്സിന് പിന്നിൽ വരുന്ന ജീപ്പിനുള്ളിൽ തന്റെ ചേട്ടൻ ഉണ്ടെന്നുള്ള വിവരം ശ്രുതി ആരോടും പറഞ്ഞില്ല...
കൃഷി സ്ഥലങ്ങളും പൂന്തോട്ടങ്ങളും ആയി ഏക്കർ കണക്കിന് സ്ഥലത്ത് പരന്നു കിടക്കുന്ന വലിയ ഗാർഡൻ ചുറ്റിക്കാണുകയും അധ്യാപകരുടെ ക്‌ളാസുകൾ കേൾക്കുകയും ഒക്കെയായി സമയം പെട്ടന്ന് പോയി..
പുറപ്പെടേണ്ട സമയമായി... കുട്ടികൾ ഗാർഡന് വെളിയിൽ പാർക്ക് ചെയ്ത ബസ്സിൽ കയറുവാൻ തുടങ്ങി...
പെട്ടന്നാണ് ഒരു വാൻ ബസ്സിന്റെ അടുത്ത് വന്ന് നിന്നത്... അപ്പോൾ ശ്രുതി ബസ്സിനുള്ളിൽ കയറിയിരുന്നു...
വടിവാളും ഇരുമ്പ് വടികളുമായി ഭീകര അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വാനിൽ നിന്നും ഇറങ്ങിവന്ന അഞ്ചു പേരോളം വരുന്ന സംഘം ബസ്സിനുള്ളിൽ കയറി ശ്രുതിയിടെ കൈയിൽ പിടിച്ചു
💬 Comments
View all comments