Chapter Title : തുടക്കവും ഒടുക്കവും 4 [ലോഹിതൻ]
ഇപ്പോൾ ഉള്ള മൊണ്ണകളെയൊക്കെ ഒഴിവാക്ക്.. അവനെ എനിക്ക് വേണം ദാമു...
എനിക്ക് നാട്ടുകാരുടെ മുഖത്ത് നോക്കണമെങ്കിൽ ഈ പരുന്തും പാറ ടൗണിൽ കൂടി അവനെ കയറിൽ കെട്ടി വലിക്കണം...
അതിന് എന്ത് സന്നാഹങ്ങൾ വേണമെങ്കിലും ഒരുക്കാം.. എത്ര പണം വേണമെങ്കിലും ചിലവാക്കാം...
ഭാർഗവൻ പറയുന്നത് കേട്ടുകൊണ്ട് അടുത്തേക്ക് വന്ന രാജേന്ദ്രൻ പറഞ്ഞു...
എനിക്ക് തോന്നുന്നത് ആ ശിവനെന്നു പറയുന്നവൻ ഒറ്റയ്ക്കല്ല.. അവന്റെ പിന്നിൽ മാറ്റാരൊക്കെയോ ഉണ്ട്.. അല്ലാതെ വെറും ഒരു റബ്ബർ വെട്ടുകാരന്റെ മകന് ഇത്രയും ധൈര്യം കിട്ടില്ല....
ങ്ങും.. അങ്ങിനെ ആരെങ്കിലും ഉണ്ടങ്കിൽ അവന്മാരെയും പൊക്കണം.. അതിന് പോലീസ് സഹായം വേണമെങ്കിൽ അതും നമുക്ക് കിട്ടും...
ഇനിയും ശ്രുതി ആ കോളേജിൽ പഠിക്കുന്നത് സുരക്ഷിതം അല്ല എന്ന് തോന്നിയതുകൊണ്ട് ഇതേ മാനേജ്മെന്റിന്റെ കീഴിൽ ഇറോഡിൽ ഉള്ള മറ്റൊരു കോളേജിലേക്ക് അവളെ മാറ്റുവാൻ ശിവൻ തീരുമാനിച്ചു...
ഇങ്ങനെ തിരിച്ചടി കിട്ടിയ ഒരു സംഭവം ദാമുവിൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അതുകൊണ്ട് തന്നെ ശിവനെ കൊടുക്കേണ്ടത് അവന്റെ പ്രസ്റ്റീജിന്റെ പ്രശ്നം കൂടിയായി മാറി...
അന്ന് വൈകുന്നേരം ഭാർഗവൻ തന്റെ സുഹൃത്തായ dysp മഹേന്ദ്രനെ വിളിച്ചു ഒന്ന് കാണണം മെന്ന് പറഞ്ഞു...
എന്താ മുതലാളീ പെട്ടന്ന് ഒരു അത്യാവശ്യം...
ഉണ്ടടോ.. ഒരു അത്യാവശ്യം ഉണ്ട്... നേരിൽ കാണുമ്പോൾ പറയാം ... താൻ ഫ്രീ ആണെങ്കിൽ നാളെ ഉച്ചകഴിഞ്ഞ് എസ്റ്റേറ്റിലേക് വാ...
എന്തെങ്കിലും തടയുന്ന കാര്യമാണോ.. അതൊക്കെ ശരിയാക്കാം.. താൻ സമയത്ത് വന്നാൽ മതി...
Ok.. ഞാൻ എത്തിയേക്കാം...
പിറ്റേദിവസം ഉച്ച സമയത്ത് ഭാർഗവന്റെ ജീപ്പ് വർഗീസിന്റെ വീട്ടിൽ എത്തി.. വർഗീസ് തന്നെയാണ്
💬 Comments
View all comments