0%

Chapter Title : തുടക്കവും ഒടുക്കവും 4 [ലോഹിതൻ]

Author : Lohithan Read All Parts 1.4K

കൊടുത്തത് ദാമു തന്നെയാണ്... പിന്നാലെ ബാക്കിയുള്ളവരും ഓടി...

രണ്ടു കിലോമീറ്റർ ദൂരെ ചെന്നാണ് നിന്നത്... എല്ലാവരും അപ്പോഴേക്കും അവശ നിലയിൽ ആയിരുന്നു...

ഒരാളുടെ കൈയിൽ പോലും മൊബൈൽ ഇല്ല... എല്ലാം അടി നടന്ന സ്ഥലത്ത്‌ നഷ്ടപ്പെഇട്ടിരിക്കുന്നു...

പൈസ പോലും വാനിനുള്ളിലാണ്... ഭാഗ്യത്തിന് ഒരുത്തന്റെ അണ്ടർ വേയറിന്റെ പോക്കറ്റിൽ കുറച്ചു പൈസയുണ്ടായിരുന്നു...

എല്ലാവരുടെയും കൈ കാലുകളിലും മുഖത്തും അടിയുടെ പാടുകളാണ്.. ചിലരുടെ ചുണ്ടുപൊട്ടിയിട്ടുണ്ട്.. ചെവി മുറിഞ്ഞിട്ടുണ്ട്... ശരീരം മുഴുവൻ നീര് വെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്...

ഈസി യായി ചെയ്ത് തീർക്കാം എന്ന് കരുതിയ പണി ഇങ്ങനെ ആയതോർത്തു നാണക്കേട് തോന്നി...

അവന്മാരൊക്കെ ആരാണ്... എന്തൊരു സ്പീഡിലാണ് ചലനങ്ങൾ... വല്ല സർക്കസ്കാരും ആണോ...

മുതലാളിയോട് എന്തു പറയും.. പുതിയ ഈക്കോ വാനാണ് കളഞ്ഞിട്ട് ഓടിപോന്നത്...

മുതലാളിയെ കൈവെയ്ക്കാൻ ധൈര്യം കാണിച്ചവനെ കുറച്ചു കാണാൻ പാടില്ലായിരുന്നു...

ദാമുവും കൂട്ടരും ഓടി പോയതോടെ ശിവനെയും കൂടെയുള്ളവരെയും കൈ അടിച്ച് അർപ്പുവിളികളോടെ കുട്ടികൾ യാത്രയാക്കി...

നിങ്ങളെ കോളേജിൽ വിട്ട ശേഷമേ ഞങ്ങൾ പോകൂ എന്ന് പറഞ്ഞുകൊണ്ട് തിരികെ പോകുമ്പോഴും ബസ്സിന്റെ പുറകിൽ എസ്‌ക്കോർട്ടായി അവരുടെ ജീപ്പും ഉണ്ടായിരുന്നു...

അപ്പോഴും ഇവർ തന്റെ ചേട്ടനും കൂട്ടുകാരും ആണെന്ന് ശ്രുതി ആരോടും പറഞ്ഞില്ല.. പറയരുത് എന്ന് ശിവന്റെ നിർദ്ദേശം ഉണ്ടായിരുന്നു...

തന്റെ മുൻപിൽ നീരുവെച്ചു വീർത്ത മുഖവുമായി തലകുനിച്ചു നിൽക്കുന്ന ദാമുവിനോട് ഭാർഗവൻ പറഞ്ഞു...

ഡാ.. നമ്മുടെ കൈലാണ് തെറ്റ്... കുറച്ചു കൂടി സൂക്ഷിക്കണമായിരുന്നു.. നീ വിഷമിക്കാതെ... ആദ്യം പോയി ഏത് എങ്കിലും വൈദ്യന്മാരെ കണ്ട് മരുന്നു വാങ്ങി കഴിക്ക്...

അതുകഴിഞ്ഞ് കുറേ മിടുക്കന്മാരായ പിള്ളേരെ കൂടെ കൂട്ട്..

💬 Comments

View all comments